Wednesday, February 5, 2025
spot_img
More

    ഫെബ്രുവരി 6- ഔര്‍ ലേഡി ഓഫ് ലുവൈയ്ന്‍

    ബെല്‍ജിയം ല്ുവൈയ്‌നിലെ ഏറ്റവും പഴക്കം ചെന്ന ദേവാലയമാണ് സെന്റ് പീറ്റേഴ്‌സ്. സെന്റ് പീറ്റേഴ്‌സ് കെര്‍ക്ക് എന്നും ഇതിനു പേരുണ്ട്, 986 ല്‍ ആണ് ദേവാലയം സ്ഥാപിതമായത്. ആദ്യത്തെ പള്ളി കത്തിനശിച്ചു. പിന്നീട് ഗോഥിക് ശൈലിയിലുള്ള ദേവാലയം 1425 ലാണ് നിര്‍മ്മിച്ചത്. 1444 മുതല്‍ മാതാവിനോടുള്ള ഭക്തിയുംവണക്കവും ഇവിടെ ആരംഭിച്ചു. രണ്ടു ലോകമഹായുദ്ധങ്ങളിലും ഈ ദേവാലയത്തിന് നാശനഷ്ടങ്ങള്‍സംഭവിച്ചിട്ടുണ്ട്

    . ലൂവെയ്‌നിലെ സെന്റ് പീറ്റേഴ്‌സ് ദേവാലയം അറിയപ്പെടുന്നത് തന്നെ ലൂവെയ്‌നിലെ കന്യകയുടെ ഭവനമെന്നാണ്. ജ്ഞാനത്തിന്റെ ഇരിപ്പിടം എന്നാണ് ഉണ്ണീശോയെയും കയ്യിലെടുത്തുപിടിച്ചുനില്ക്കുന്ന മാതാവിന്റെ ചിത്രം അറിയപ്പെടുന്നത്. 1442 ല്‍ നിക്കോളാസ് ഡി ബ്രൂയ്ന്‍ കൊത്തിയെടുത്തതാണ് തടികൊണ്ടുള്ള പരിശുദ്ധ അമ്മയുടെ രൂപം. രണ്ടാം ലോകമഹായുദ്ധകാലത്ത് ഈ രൂപവും നിശ്ശേഷം തകര്‍ക്കപ്പെട്ടു. അതിന്റെ പകര്‍പ്പാണ് ഇപ്പോള്‍ ദേവാലയത്തിലുള്ളത്.

    sedes sapientiae എന്ന പ്രത്യേകമായ ടൈറ്റിലാണ് ഔര്‍ ലേഡി ഓഫ് ലൂവൈയ്‌ന നല്കിയിരിക്കുന്നത്. ഉണ്ണീശോ മാതാവിന്റെ മടിത്തട്ടില്‍ ഇരിക്കുന്നതുപോലെയുള്ള ചിത്രീകരണമാണ് ഇത്. വിജ്ഞാനത്തിന്റെ ഇരിപ്പിടം എന്ന പേര് ലോറെറ്റോയിലെ ലുത്തീനിയായില്‍ നിന്ന് നേരത്തെ മുതല്‍ അംഗീകരിച്ചിട്ടുള്ളതാണ്. കത്തോലിക്കാ യൂണിവേഴ്‌സിറ്റിയായ ലൂവെയ്‌ന്റെ പ്രതീകമായി sedes sapientiae ഉപയോഗിക്കുന്നു. വിജ്ഞാനത്തിന്റെ ഇരിപ്പിടം എന്നാണ് യൂണിവേഴ്‌സിറ്റിയുടെ മോട്ടോയും.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!