Monday, February 3, 2025
spot_img
More

    കിടക്കുമ്പോഴും നടക്കുമ്പോഴും സുരക്ഷിതനായിരിക്കാന്‍ എന്തു ചെയ്യണം?

    മാതാപിതാക്കളെ പുറത്താക്കി ഗെയ്റ്റ് പൂട്ടിയിടുകയും മാതാപിതാക്കളെ ചുട്ടുകൊല്ലുകയും ചെയ്തതിന്റെ വാര്‍ത്തകളുമായിട്ടാണ് ഇക്കഴിഞ്ഞ ദിവസങ്ങള്‍ പോയത്. മനുഷ്യമനസ്സാക്ഷിയെ നടുക്കിയ സംഭവങ്ങള്‍. ഇത്തരമൊരു സാഹചര്യത്തില്‍ വിശുദ്ധഗ്രന്ഥം പറയുന്ന ചില മുന്നറിയിപ്പുകളും ഉപദേശങ്ങളും നമുക്ക് ശ്രദ്ധിക്കാം:

    മകനേ നിന്റെ പിതാവിന്റെ കല്പന കാത്തുകൊള്ളുക. മാതാവിന്റെ ഉപദേശം നിരസിക്കുകയുമരുത്. അവയെ നിന്റെ ഹൃദയത്തില്‍ സദാ ഉറപ്പിച്ചുകൊള്ളുക.അവ നിിന്റെ കഴുത്തില്‍ ധരിക്കുക. നടക്കുമ്പോള്‍ അവ നിന്നെ നയിക്കും. കിടക്കുമ്പോള്‍ നിന്നെ കാത്തുകൊള്ളും. ഉണരുമ്പോള്‍ നിന്നെ ഉപദേശിക്കും, ( സുഭാ 6:20-22)

    മാതാപിതാക്കളോടുള്ള കടമ ഓര്‍മ്മപ്പെടുത്തുന്ന മറ്റ് തിരുവചനഭാഗങ്ങളുമുണ്ട്. ഇവയെല്ലാം നമ്മെ പഠിപ്പിക്കുന്നത് മാതാപിതാക്കളെ പരിഗണിക്കണമെന്നും വാര്‍ദ്ധക്യകാലത്ത് അവരെ ശുശ്രൂഷിക്കണമെന്നുമാണ്.ഇന്ന് മാതാപിതാക്കളെ പുറത്താക്കുന്ന മക്കള്‍ക്ക് നാളെ ഇതേ ഗതി ഉണ്ടാവുകയില്ലെന്ന് പറയാന്‍ കഴിയുമോ? പഴുത്ത പ്ലാവില വീഴുമ്പോള്‍ പ്ച്ച പ്ലാവില ചിരിക്കരുത് എന്ന ചൊല്ലും മറക്കരുത്.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!