നമ്മുടെ കര്‍ത്താവിന്റെ തുന്നല്‍കൂടാതെ നെയ്‌തെടുക്കപ്പെട്ട മേലങ്കിയുടെ തിരുശേഷിപ്പ് സൂക്ഷിച്ചിരിക്കുന്ന ദേവാലയമാണ് ഇതെന്ന് ആബട്ട് ഓര്‍സിനി എഴുതുന്നു.
500ല്‍, ഫ്രാങ്ക്‌സിന്റെ രാജാവായിരുന്നു ക്ലോവിസ. എന്നാല്‍ അദ്ദേഹം കത്തോലിക്കനായിരുന്നില്ല. പക്ഷേ ഭാര്യ ക്ലോട്ടില്‍ഡ കത്തോലിക്കാ വിശ്വാസിയായിരുന്നു. തന്റെ ഭര്‍ത്താവിന് മതം മാറാന്‍ വേണ്ടി അവള്‍ പ്രാര്‍ത്ഥനയിലായിരുന്നു. അങ്ങനെ ്രവര്‍ഷങ്ങള്‍ പലതു കടന്നുപോയിി. അങ്ങനെയിരിക്കെ, ഒരു ദിവസം ക്ലോവിസ് ഒരു യുദ്ധത്തില്‍ ഏര്‍പ്പെട്ടു. നാശത്തിന്റെ ഘട്ടത്തില്‍, തന്നെ സഹായിക്കാന്‍ അയാള്‍ ദൈവത്തോട് ഉറക്കെ നിലവിളിച്ചു, തനിക്ക് അത്ഭുതകരമായ വിജയം ലഭിച്ചാല്‍ തന്റെ പുറജാതീയ ദൈവങ്ങളെ ഉപേക്ഷിക്കുമെന്ന് വാഗ്ദാനം ചെയ്തു.
സ്വര്‍ഗത്തിലേക്ക് നോക്കി ക്ലോവിസ് കരഞ്ഞു:
‘ജീവിച്ചിരിക്കുന്ന ദൈവത്തിന്റെ പുത്രനെന്ന് ക്ലോട്ടില്‍ഡ പ്രഖ്യാപിക്കുന്ന യേശുക്രിസ്തു, അടിച്ചമര്‍ത്തപ്പെട്ടവര്‍ക്ക് സഹായവും നിന്നില്‍ പ്രത്യാശവെക്കുന്നവര്‍ക്ക് വിജയവും നല്‍കുന്നു എന്ന് പറയപ്പെടുന്നു, അങ്ങയുടെ സഹായത്തിന്റെ മഹത്വം ഞാന്‍ യാചിക്കുന്നു! ഈ ശത്രുക്കളുടെ മേല്‍ നീ എനിക്ക് വിജയം നല്‍കുകയും അങ്ങയുടെ നാമത്തിന് സമര്‍പ്പിക്കപ്പെട്ട ആ ശക്തിയെ ഞാന്‍ പരീക്ഷിക്കുകയും ചെയ്താല്‍, ഞാന്‍ നിന്നില്‍ വിശ്വസിക്കുകയും നിന്റെ നാമത്തില്‍ സ്‌നാനം ഏല്‍ക്കുകയും ചെയ്യും. എന്തെന്നാല്‍, ഞാന്‍ എന്റെ ദൈവങ്ങളെ വിളിച്ചപേക്ഷിച്ചു; അവര്‍ക്ക് ശക്തിയില്ലെന്ന് ഞാന്‍ വിശ്വസിക്കുന്നു, കാരണം അവരെ സേവിക്കുന്നവരെ അവര്‍ സഹായിക്കില്ല. ഇപ്പോള്‍ ഞാന്‍ നിന്നെ വിളിക്കുന്നു, നിന്നില്‍ വിശ്വസിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു എന്റെ ശത്രുക്കളില്‍ നിന്ന് രക്ഷപ്പെടാന്‍ ഞാന്‍ കൂടുതല്‍ ആഗ്രഹിക്കുന്നു!
ക്ലോവിസിന്റെ അപേക്ഷയ്ക്ക് ദൈവം ഉത്തരം നല്കി., കാരണം അവന്‍ പ്രാര്‍ത്ഥിച്ച ഉടന്‍ തന്നെ ശത്രുക്കള്‍ വയലില്‍ നിന്ന് ഓടിപ്പോയി. ക്ലോവിസ് യുദ്ധത്തില്‍ വിജയിച്ചു, അദ്ദേഹം വാക്ക് പാലിച്ചു കത്തോലിക്കനായി.
നാലാം നൂറ്റാണ്ടില്‍ കോണ്‍സ്റ്റന്റൈന്‍ ചക്രവര്‍ത്തിയുടെ അമ്മ വിശുദ്ധ ഹെലീനയാണ് ഈ വസ്ത്രം കണ്ടെത്തിയത്. പിന്നീട് എട്ടാം നൂറ്റാണ്ട് വരെ കോണ്‍സ്റ്റാന്റിനോപ്പിളില്‍ സൂക്ഷിച്ചിരുന്നു.
800ല്‍, ബൈസാന്റിയത്തിലെ ഐറിന്‍ ചക്രവര്‍ത്തി പടിഞ്ഞാറന്‍ ചക്രവര്‍ത്തിയായി ചാള്‍മാഗ്‌നിന്റെ കിരീടധാരണ വേളയില്‍ അദ്ദേഹത്തിന് വിശുദ്ധ മേലങ്കി് വാഗ്ദാനം ചെയ്തു. മകള്‍ തിയോഡ്രേഡ് മഠാധിപതിയായപ്പോള്‍ ചക്രവര്‍ത്തി അര്‍ജെന്റ്യൂയിലിന്റെ പ്രിയറിക്ക് തിരുശേഷിപ്പ് നല്‍കി.
850ല്‍ നോര്‍മന്‍മാര്‍ സെന്റ് ഡെന്നിസിന്റെ ബസിലിക്ക ഉള്‍പ്പെടെ അര്‍ജന്റ്യൂയില്‍ ഗ്രാമം കൊള്ളയടിച്ചു, എന്നാല്‍ അവര്‍ എത്തുന്നതിന് മുമ്പ് മേലങ്കി ഒരു മതിലില്‍ മറച്ചിരുന്നു. 1003ല്‍ ആശ്രമം പുനര്‍നിര്‍മിച്ചപ്പോള്‍, തിരുശേഷിപ്പ് പുനഃസ്ഥാപിച്ചു. 1567ല്‍ ഹ്യൂഗനോട്ടുകള്‍ ഭാഗികമായി കത്തിച്ച 16ാം നൂറ്റാണ്ട് വരെ ഇത് ആരാധിക്കപ്പെട്ടു. ഫ്രഞ്ച് വിപ്ലവകാലത്ത് ബെനഡിക്ടെന്‍ ആശ്രമം നശിപ്പിക്കപ്പെട്ടപ്പോള്‍ തിരുശേഷിപ്പ് ഇടവകപ്പള്ളിയിലേക്ക് മാറ്റിസൂക്ഷിച്ചു. 1795 ല്‍ വൈദികര്‍ മോചിതരായപ്പോള്‍ തിരുശേഷിപ്പ് വീണ്ടും വണക്കത്തിന് വച്ചു. പത്തൊമ്പതാം നൂറ്റാണ്ടില്‍ വിശുദ്ധ മേലങ്കി വീണ്ടും പ്രദര്‍ശനത്തിന് വയ്ക്കുകയും തീര്‍ത്ഥാടനം ആരംഭിക്കുകയും ചെയ്തു. 1983 ഡിസംബര്‍ 13 ന് തിരുശേഷിപ്പ്് മോഷണം പോയതായി കണ്ടെത്തിയ 1984 ഫെബ്രുവരി രണ്ടിന് ഇടവക വൈദികന് ഒരു അജ്ഞാതഫോണ്‍ സന്ദേശം ലഭിക്കുകയും തിരുശേഷിപ്പ് തിരികെ തരാന്‍ സന്നദ്ധത അറിയിക്കുകയും ചെയ്തു. അവസാനമായി ഇതിന്റെ പ്രദര്‍ശനം നടത്ത് 1984 ലെ ഈസ്റ്റര്‍ ദിവസങ്ങളിലായിരുന്നു. അഞ്ചടി മൂന്ന് ഇഞ്ച് വലുപ്പമുള്ള മേലങ്കിയാണ് ഇത്. ക്രിസ്തുവിന്റെ രക്തം ഈ മേലങ്കിയില്‍ പതിഞ്ഞിട്ടുണ്ട്. AB ബ്ലെഡ് ഗ്രൂപ്പാണ് അതെന്നും തെളിയിക്കപ്പെട്ടിട്ടുണ്ട്.