പെല്ലോവോയിസിന്‍ ഫ്രാന്‍സിലെ ടൂറിനില്‍ നിന്ന് വളരെ അധികമില്ലാത്ത ഒരു ചെറിയഗ്രാമമാണ്. 1876 ല്‍ ഈസ്റ്റെല്ല ഫാഗെറ്റെ എന്ന യുവതി ക്ഷയരോഗബാധയെ തുടര്‍ന്ന് മരണാസന്നയായി അഞ്ചു മണിക്കൂര്‍ മാത്രമേ ആയുസൂള്ളൂവെന്നായിരുന്നു ഡോക്ടേഴ്‌സിന്റെ വിധിയെഴുത്ത്. ഫെബ്ര്ുവരി 13 ാം തീയതി പരിശുദ്ധ അമ്മ അവള്‍ക്ക് പ്രത്യക്ഷപ്പെടുകയും ശനിയാഴ്ച അവള്‍ക്ക് രോഗവിമുക്തി ഉണ്ടാവുമെന്ന് പറയുകയും ചെയ്തു.
തുടര്‍ന്ന് ഈസ്റ്റെല്ലയോട് മാതാവ് തുടര്‍ച്ചയായി സംസാരിച്ചുതുടങ്ങി. താന്‍ കരുണയുള്ളവളാണെന്നും ഈശോയുടെ അടുക്കല്‍ തനിക്ക് ്‌സ്വാധീനമുണ്ടെന്നും ഇതേക്കുറിച്ച് എല്ലാവരോടും പറയണമെന്നും മാതാവ് അവളോട് ആവശ്യപ്പെട്ടു വിസിറ്റേഷന്‍ തിരുനാള്‍ ദിവസം ഈസ്റ്റെല്ല തന്റെ മുറിയില്‍ പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നപ്പോള്‍ മാതാവ് അവള്‍ക്കൊരു ദര്‍ശനം നല്കി. വൈള്ള മേലങ്കി ധരിച്ച മാതാവിനെയാണ് അവള്‍ ദര്‍ശനത്തില്‍ കണ്ടത്. തിരുഹൃദയത്തിന്റെ ചിത്രമുള്ള വെള്ളഉത്തരീയം നെഞ്ചു വരെയെത്തുന്ന വിധത്തില്‍ ധരിച്ചിരുന്നു തുടര്‍ച്ചയായി നിലനില്ക്കുന്ന ദര്‍ശനങ്ങളുടെ ഒരു പരമ്പരയ്ക്ക് തുടക്കം കുറിക്കപ്പെടുകയായിരുന്നു, ഇതോടെ.
ഈ ദര്‍ശനങ്ങളിലെല്ലാം മാതാവ് ആവര്‍ത്തിച്ചത് ഒരേയൊരു കാര്യം മാത്രം. പശ്ചാത്തപിക്കുക, ദൈവത്തിലേക്ക് തിരിയുക. ഡിസംബര്‍ എട്ടിനായിരുന്നു മാതാവ് അവസാനദര്‍ശനം നല്കിയത്. സ്ഥലത്തെ മെത്രാനെ ചെന്നുകണ്ട് വെള്ള ഉത്തരീയം നല്കാന്‍ മാതാവ് നിര്‍ദ്ദേശിച്ചു. വെള്ള ഉത്തരീയം ധരിക്കുന്നതുവഴിയായുള്ള നിരവധി അനുഗ്രഹങ്ങളെക്കുറിച്ചും മാതാവ് വ്യക്തമാക്കി. രൂപതാധ്യക്ഷന്‍ ഈസ്റ്റെല്ലയുടെ ദര്‍ശനങ്ങളെക്കുറിച്ച് പഠിക്കാന്‍ വിദഗ്ദ സമിതിയെ നിയോഗിച്ചു.
തുടര്‍ന്ന് 1894 ല്‍ പോപ്പ് ലിയോപതിമൂന്നാമന്‍ മാതാവിന് ഔര്‍ ലേഡി ഓഫ് പെല്ലോവോയിസിന്‍ എന്ന് പേരു നല്കി. 1929 ല്‍ ഈസ്റ്റെല്ല അന്തരിച്ചു. അവള്‍ക്ക് ലഭിച്ച അത്ഭുതകരമായ രോഗസൗഖ്യം 1983 ല്‍ വത്തിക്കാന്‍ അംഗീകരിച്ചു.