ഫാ. ഡേവിഡ് മൈക്കല്‍ മോസസിന്റെ ഒരു കുറിപ്പും ഫോട്ടോയും സോഷ്യല്‍ മീഡിയായില്‍ ഇപ്പോള്‍ വൈറലായിരിക്കുകയാണ്. അച്ചന്റെ ഇളയസഹോദരന്‍ ബോബിക്ക് ആദ്യമായുണ്ടായ കുഞ്ഞ് ഗുരുതരമായ രോഗത്തെ തുടര്‍ന്ന് ഐസിയുവില്‍ പ്രവേശിപ്പിച്ചതിന്റെയും അത്യന്തം ഗുരുതരമായ ആ അവസ്ഥയില്‍ അച്ചന്‍ മാമ്മോദീസാ നല്കിയതിന്റെയും വിവരണവും ഫോട്ടോയുമാണ് തരംഗമായി മാറിയിരിക്കുന്നത്.
വളരെ അനിശ്ചിതത്വം നിറഞ്ഞതായിരുന്നു ആ ദിവസങ്ങള്‍. ഒടുവില്‍ ഞങ്ങള്‍ ആ കുഞ്ഞു ആത്മാവിനെപ്രതി അവന് മാ്‌മ്മോദീസാ നല്കാന്‍ തീരുമാനിക്കുകയായിരുന്നു. ദൈവകുടുംബത്തില്‍ അവനെ അംഗമാക്കേണ്ടതുണ്ടെന്ന് ഞങ്ങള്‍ തീരുമാനിച്ചു. അച്ചന്‍ കുറിക്കുന്നു. മാതാപിതാക്കളുടെ വിശ്വാസത്തെയും അച്ചന്‍ പ്രശംസിച്ചിട്ടുണ്ട്. അത്യന്തം ഇരുണ്ട സാഹചര്യത്തിലും പ്രത്യാശ കൈവിടാതെ അവര്‍ പ്രവര്‍ത്തിച്ചു. നമുക്ക് സ്വര്‍ഗത്തില്‍ ഒരു പിതാവുണ്ട്. അവിടുന്ന് നമുക്കു എല്ലാം നന്മയ്ക്കായി ചെയ്യും. അച്ചന്‍ കുറിക്കുന്നു.
കുഞ്ഞിന്റെ ആരോഗ്യസ്ഥിതി മാറ്റമില്ലാതെ തുടരുകയാണെന്നാണ് റിപ്പോര്‍ട്ട്