434 ല്‍ സൈമണ്‍വേല സ്‌പെയ്‌നിലെ സലാമന്‍സയുടെ സമീപം നിര്‍മ്മിച്ച പള്ളിയാണ് ഇത് പാരീസിലെ സമ്പന്നരായ മാതാപിതാക്കളുടെ മകനായിട്ടായിരുന്നു സൈമണ്‍ന്റെ ജനനം. നല്ലൊരു കത്തോലിക്കനായിട്ടാണ് അദ്ദേഹം വളര്‍ന്നതും . മുതിര്‍ന്നപ്പോള്‍ അദ്ദേഹം ചില ആഡംബരങ്ങളിലൊക്കെ മുഴുകിയിട്ടുണ്ട്. എന്നാല്‍ വൈകാതെ അദ്ദേഹം മനസ്സിലാക്കി അതൊക്കെ തന്റെ നിത്യതയ്ക്ക് ഭീഷണിയായിരിക്കുമെന്ന്.
തുടര്‍ന്ന് സ്വത്തെല്ലാം വിറ്റ് പാവങ്ങള്‍ക്കും പള്ളിക്കുമായി ദാനം നല്കി. പിന്നീട് ഫ്രാന്‍സിസ്‌ക്കന്‍ ആശ്രമത്തില്‍ ചേര്‍ന്നു.കൂടുതല്‍ സമയവും ്പ്രാര്‍ത്ഥനയിലാണ് ചെലവഴിച്ചത്. പരിശുദ്ധ അമ്മയുടെ വലിയൊരു ഭക്തനായിരുന്നു. ഒരുദിവസം പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കവെ അദ്ദേഹം ഉറങ്ങിപ്പോയി. അപ്പോള്‍ ശൂന്യമായ ദേവാലയത്തില്‍ നിന്ന് ഒരു സ്വരം കേട്ടു. സൈമണ്‍ എണീല്ക്കുക.ഇനി മുതല്‍ നിന്റെ പേര് സൈമണ്‍ വേല എന്നായിരിക്കും. പെനാ ദെ ഫ്രാന്‍സിയായിലേക്ക് പോവുക. അവിടെ എന്റെ നാമത്തില്‍ ഒരു ദേവാലയം പണിയുക’ മാതാവിന്റെ സ്വരമായിരുന്നു അത്. മലകളും പാടങ്ങളും പിന്നിട്ട് അഞ്ചുവര്‍ഷം അലഞ്ഞുനടന്നിട്ടും ദര്‍ശനത്തില്‍ കേട്ടതുപോലെയുള്ള സ്ഥലം കണ്ടെത്താനായില്ല .
പക്ഷേ ദൈവഹിതം അതാണെന്ന് മനസ്സിലാക്കി സൈമണ്‍ അന്വേഷണം തുടര്‍ന്നു. ആ യാത്രയ്ക്കിടയില്‍ രണ്ടുപേര്‍ ശണ്ഠകൂടുന്നതും അതിലൊരാള്‍ നി്‌ന്നെക്കൊന്ന് പെനാ ദെ ഫ്രാന്‍സിയായിലേക്ക് പോയാല്‍ രാജാവിനുപോലും എന്നെ കണ്ടെത്താന്‍ കഴിയില്ല എന്നു പറയുന്നതും സൈമണ്‍ കേട്ടു. ഇത് സൈമണെ അത്യധികം സന്തോഷിപ്പിച്ചു. തന്റെ യാത്ര വൃഥാവിലായില്ലെന്ന് അദ്ദേഹത്തിന് മനസിലായി. രണ്ടാമതൊരു സന്തോഷവര്‍ത്തമാനം കൂടി സൈമണ് ലഭിച്ചു. ഒരു കച്ചവടക്കാരനില്‍ നിന്ന് അതേ സ്ഥലത്തെക്കുറിച്ചുള്ള സൂചന കിട്ടിയതായിരുന്നു അത്. ഇങ്ങനെ പല സൂചനകളിലൂടെ ഒടുവില്‍ അദ്ദേഹം നിര്‍ദ്ദിഷ്ട സ്ഥലത്തെത്തി. 1434 മെയ് 14 ആയിരുന്നു ആ ദിനം അതിരാവിലെ ഉറക്കമുണര്‍ന്നെണീറ്റ് ആശ്രമത്തിനുവേണ്ടിയുള്ള സ്ഥലം കണ്ടെത്താനുള്ള യാത്രകളാരംഭിച്ചു. പാറപ്പുറത്താണ് അദ്ദേഹം കിടന്നുറങ്ങിയിരുന്നത്. അപ്പോഴെല്ലാം അദ്ദേഹം പ്രാര്‍ത്ഥനകള്‍ക്ക് മുടക്കം വരുത്തിയിരുന്നില്ല. ഒരു ദിവസം പരിചിതമായ ആ സ്വരം വീണ്ടും കേട്ടു.
സൈമണ്‍ ഉണരുക. ഉറങ്ങരുത്.
അങ്ങനെ അദ്ദേഹം വീണ്ടും അന്വേഷണം തുടര്‍ന്നു. ഗുഹയ്ക്ക് വെളിയിലെത്തിയ സൈമണ്‍ കണ്ടത് ഒരു പ്രകാശധാരയായിരുന്നു. കുന്നിന്‍മുകളില്‍ നിന്നായിരുന്നു ആ പ്രകാശധാര പൊട്ടിപ്പുറപ്പെട്ടിരുന്നത്. ആ പ്രകാശധാരയുടെ ഉറവിടം തേടി ചെന്ന അദ്ദേഹം കണ്ടത് ഒരു പാറയുടെ മുകളിലായി ഉണ്ണീശോയെയും കയ്യിലെടുത്തുപിടിച്ചിരിക്കുന്ന മാതാവന്റെ രൂപമാണ്. ഓ മാതാവേ എന്റെ അദ്ധ്വാനം ഇവിടെ പൂര്‍ണ്ണമായിരിക്കുന്നുവെന്ന് സൈമണ്‍ പറഞ്ഞു. ഈ കുന്നിന്‍മുകളില്‍ മനോഹരമായ ഒരു ദേവാലയം പണിയാന്‍ മാതാവ് നിര്‍ദ്ദേശിച്ചു. നീ തുടങ്ങിവയ്്ക്കുക. മറ്റുള്ളവര്‍ ഇത് പൂര്‍ത്തിയാക്കിക്കോളും. മാതാവ് പറഞ്ഞു. മാതാവ് പ്രത്യക്ഷപ്പെട്ട സ്ഥലത്ത് സൈമണ്‍ ഖനനം ആരംഭിച്ചു.അപ്പോള്‍ വീണ്ടും മാതാവിന്റെ ശബ്ദം കേട്ടു. ഇത്രയും വലിയൊരു ജോലി നീ തന്നെ ചെയ്യരുത്. നീ സഹായത്തിനായി രണ്ടോ മൂന്നോ പേരേ വിളിക്കുക’ അതനുസരിച്ച് സൈമണ്‍ അഞ്ചുപേരെ സഹായത്തിനായിവിളിച്ചു. വലിയൊരു നിധി കണ്ടെത്താനായിരിക്കും ഇവിടെ കുഴിക്കുന്നതെന്നാണ് അവര്‍ കരുതിയത്. പക്ഷേ അവര്‍ കണ്ടെത്തിയത് ഭീമാകാരമായ ഒരു കല്ലായിരുന്നു.
1434 മെയ് 19 നാണ് അവര്‍ ഈ കല്ല് കണ്ടെത്തിയത്. അതിനിടയില്‍ നിരവധി ചെറിയ പാറകള്‍ക്കിടയില്‍ അഭയംപ്രാപിച്ചിരിക്കുന്നതുപോലെ മാതാവിന്റെയും ഉണ്ണീശോയുടെയും രൂപം കണ്ടെത്തുകയും അതിനെഔര്‍ ലേഡി ഓഫ് റോക്ക്‌സ് എന്ന് വിളിക്കുകയും ചെയ്തു.