വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആരോഗ്യാവസ്ഥ തൃപ്തികരമെന്ന് വത്തിക്കാന്‍ പത്രക്കുറിപ്പ്.മാര്‍പാപ്പയ്ക്കു പനി ഇല്ലെന്നും രക്തസമ്മര്‍ദ്ദം, ഓക്‌സിജന്‍ ലെവല്‍, ഹൃദയമിടിപ്പ് തുടങ്ങിയ പാരാമീറ്ററുകള്‍ കൃത്യമായ തോതിലാണ് മുന്നോട്ട് പോകുന്നതെന്നും വത്തിക്കാന്‍ വ്യക്തമാക്കി.
ആരോഗ്യസ്ഥിതി സൂക്ഷ്മമായി വിശകലനം ചെയ്തു വരികയാണെന്നും ആശങ്കപ്പെടുത്തുന്ന ഒരു പ്രശ്‌നവും നിലവില്‍ ഇല്ലായെന്നും
ചില പ്രശ്‌നങ്ങള്‍ ഉണ്ടെങ്കിലും അസാധാരണമായ ഒരു ഊര്‍ജ്ജം മാര്‍പാപ്പയ്ക്കുണ്ടെന്നും ഇതൊരു ലളിതമായ ചികിത്സയല്ലസമയമെടുക്കുമെന്നും മാര്‍പാപ്പയുടെ സുഹൃത്തും ജെസ്യൂട്ട് വൈദികനായ ഫാ. അന്റോണിയോ സ്പാഡറോ പറഞ്ഞു.