ഫാത്തിമാദര്‍ശനവുമായി ബന്ധപ്പെട്ട് പരാമര്‍ശിക്കപ്പെടുന്ന പേരാണ് ഫ്രാന്‍സിസ്‌ക്കോയുടേത്. പത്തുവയസുമാത്രമേ അന്ന് ഫ്രാന്‍സിസ്‌ക്കോയ്ക്ക് ഉണ്ടായിരുന്നുള്ളൂ. മാതാവ് ആദ്യം ദര്‍ശനം നല്കുമ്പോള്‍ ഫ്രാന്‍സിസ്‌ക്കോയ്ക്ക് മാതാവിനെ കാണാന്‍ കഴിഞ്ഞിരുന്നില്ല. ഒടുവില്‍ ജപമാല ചൊല്ലി പ്രാര്‍ത്ഥിച്ചതിനു ശേഷമാണ് ഫ്രാന്‍സിസ്‌ക്കോയ്ക്ക് മാതാവിനെ കാണാന്‍ സാധിച്ചത്. പക്ഷേ അപ്പോഴും മാതാവ് സംസാരിക്കുന്നത് ഫ്രാന്‍സി്‌സ്‌ക്കോയ്ക്ക് കേള്‍ക്കാന്‍ കഴിഞ്ഞിരുന്നില്ല. ഫാത്തിമാ മാതാവിന്റെ ദര്‍ശനത്തെതുടര്‍ന്ന് ഫ്രാന്‍സിസ്‌ക്കോയുടെ ജീവിതം ്അടിമുടി മാറിമറിഞ്ഞു. കൂടുതല്‍ പ്രാര്‍ത്ഥനയിലും ദൈവസ്‌നേഹത്തിലും അവന്‍ വളര്‍ന്നു. പുഞ്ചിരിയോടെയാണ് ഫ്രാന്‍സിസ്‌ക്കോ മരണമടഞ്ഞതും. അവന്റെ ചുണ്ടുകളില്‍ മരിച്ചുകിടക്കുമ്പോഴും പുഞ്ചിരിയുണ്ടായിരുന്നുവെന്നാണ് പറയപ്പെടുന്നത്.