വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ നില അതീവഗുരുതരമായി തുടരുന്നുവെന്ന് വത്തിക്കാന്റെ പത്രക്കുറിപ്പ്. ശ്വാസകോശ അണുബാധയെ തുടര്‍ന്ന്ചികിത്സയില്‍ കഴിയുന്ന പാപ്പ അപകടനില തരണം ചെയ്തിട്ടില്ലെന്നും കഴിഞ്ഞദിവസത്തെക്കാള്‍ നില ഗുരുതരമാണെന്നുമാണ് റിപ്പോര്‍്ട്ട്. ഉയര്‍ന്ന അളവില്‍ ഓക്‌സിജന്‍ പാപ്പായ്ക്ക് നല്കിവരുന്നുണ്ട്. പതിനാലാം തീയതിയാണ് പാപ്പയെ ആശുപത്രിയില്‍പ്രവേശിപ്പിച്ചത്. 88 വയസുണ്ട് പാപ്പയ്ക്ക്.