യുക്രൈയ്ന്‍: റഷ്യ യുക്രെയ്‌നില്‍ നടത്തിയ അധിനിവേശത്തിന്റെ മൂന്നാം വര്‍ഷത്തില്‍ പ്രത്യാശയല്ലാതെ മറ്റൊന്നും ഇവിടെ അവശേഷിച്ചിട്ടില്ലെന്ന് യുക്രെയ്‌നിലെ അപ്പസ്‌തോലിക് ന്യൂണ്‍ഷ്യോ ആര്‍ച്ചുബിഷപ് വിസ് വാല്‍ദാസ്. വേദനയും നാശനഷ്ടങ്ങളുമാണ് എവിടെയും. യുദ്ധങ്ങളില്‍ നിന്ന് ഏറ്റവും കൂടുതല്‍ അനുഭവിക്കുന്നത് അഭയാര്‍ത്ഥികളാണ്. യുഎന്നിന്റെ കണക്ക് അനുസരിച്ച് 12600 പേരാണ് കൊല്ലപ്പെട്ടിരിക്കുന്നത്. 2400 കുട്ടികളും ഇതില്‍ ഉള്‍പ്പെടുന്നു. രാജ്യത്തെ പത്തുശതമാനം വീടുകളും നശിപ്പിക്കപ്പെട്ടിരിക്കുന്നു. രണ്ടു മില്യന്‍ കുടുംബങ്ങള്‍് നിഷ്‌ക്കാസിതരായിരിക്കുകയാണ്. അത്യന്തം ദയനീയമായ ഈ സാഹചര്യത്തിലാണ് ഫ്രാന്‍സിസ് മാര്‍പാപ്പ ആഹ്വാനം ചെയ്തിരിക്കുന്ന പ്രത്യാശയുടെ ജൂബിലി കടന്നുവന്നിരിക്കുന്നത്. ഇവിടെ പ്രത്യാശയല്ലാതെ മറ്റൊന്നും കാണാനില്ല. അദ്ദേഹം പറഞ്ഞു.