ലോകം മുഴുവന്‍ ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്കുവേണ്ടിയുള്ള പ്രാര്‍ത്ഥനകള്‍ ഉയരുമ്പോള്‍ അത്യാസന്ന നിലയിലുള്ള രോഗികള്‍ക്കുവേണ്ടി വിശുദ്ധ ഗ്രന്ഥത്തില്‍ ചില പ്രാര്‍ത്ഥനകള്‍ ഉണ്ടെന്ന കാര്യം അറിയാമോ?
23 ാം സങ്കീര്‍ത്തനമാണ് അതിലൊന്ന്. കര്‍ത്താവ് എന്റെ ഇടയന്‍ എന്നു തലക്കെട്ടുള്ള ഈ അധ്യായം അത്യാസന്ന നിലയിലായവര്ക്കുവേണ്ടിയുള്ള ഏറ്റവും മികച്ച പ്രാര്‍ത്ഥനകളിലൊന്നാണ്. അതുപോലെ തന്നെ 91 ാം സങ്കീര്‍ത്തനം. അതില്‍ നാം പൂര്‍ണ്ണമായും ദൈവത്തില്‍ ശരണം വയ്ക്കുകയും അവിടുത്തെ സംരക്ഷണം തേടുകയുമാണ് ചെയ്യുന്നത്. എല്ലാവിധത്തിലുമുള്ള അപകടങ്ങളില്‍ നിന്നും രക്ഷ നേടുമെന്നും ദൈവത്തില്‍ സംരക്ഷണമുണ്ടെന്നുമുള്ള വിശ്വാസമാണ് ഈ സങ്കീര്‍ത്തനത്തിലൂടെ നാം ഉദ്‌ഘോഷിക്കുന്നത്. രോഗാവസ്ഥയെ ഓര്‍ത്തുള്ള ടെന്‍ഷനും സങ്കടവും നീക്കാന്‍ ഏറെ സഹായകരമാണ് ഫിലിപ്പി 4:6-7 വചനം ഒന്നിനെക്കുറിച്ചും ആകുലരാകേണ്ട. പ്രാര്‍ഥനയിലൂടെയും അപേക്ഷയിലൂടെയും കൃതജ്ഞതാസ്‌തോത്രങ്ങളോടെ നിങ്ങളുടെ യാചനകള്‍ ദൈവസന്നിധിയില്‍ അര്‍പ്പിക്കുവിന്‍( ഫിലി 4:6-7)