നോമ്പുകാലത്തിന്റെ ആദ്യവെള്ളിയിലേക്ക് നാം പ്രവേശിക്കുകയാണല്ലോ. തീര്‍ത്ഥാടനകേന്ദ്രങ്ങളിലും ദേവാലയങ്ങളിലുമെല്ലാം കുരിശിന്റെ വഴി പ്രാര്‍ത്ഥന നടക്കുന്ന സമയം. കുരിശിന്റെ വഴി പ്രാര്‍ത്ഥന വെറുമൊരു പ്രാര്‍ത്ഥന മാത്രമാണോ? അത് ജീവിതത്തില്‍ ചില പാഠങ്ങള്‍ കൂടി നമുക്ക് സമ്മാനിക്കുന്നുണ്ട്. എന്തൊക്കെയാണ് കുരിശിന്റെ വഴിയിലൂടെ നാം പഠിച്ചെടുക്കുന്ന പാഠങ്ങള്‍
ജീവിതം ഒരു തീര്‍ത്ഥാടനമാണ്.
കുരിശിന്റെ വഴിയിലെ പതിനാലു സ്ഥലങ്ങള്‍ നമ്മോട് പറയുന്നത് ജീവിതം ഒരു തീര്‍ത്ഥാടനമാണെന്നാണ് ഒരു സ്ഥലത്തു നിന്ന് മറ്റൊരു സ്ഥലത്തേക്ക്.. അങ്ങനെ ജീവിതം ഒരു തീര്‍ത്ഥാടനമാകുന്നു.
സ്വര്‍ഗ്ഗത്തിനുവേണ്ടിയുള്ള തയ്യാറെടുപ്പ്
കുരിശിന്റെ വഴി നമ്മെ പഠ്ിപ്പിക്കുന്നത് ഈ ഭൂമിജീവിതം സ്വര്‍ഗത്തിലേക്കുള്ള തയ്യാറെടുപ്പാണെന്നാണ്
സ്വന്തം കുരിശു വഹിക്കുക
ഓരോരുത്തര്‍ക്കും അനുദിനജീവിതത്തില്‍ അവനവര്‍ വഹിക്കേണ്ട കുരിശുകളുണ്ടാകും. ആ കുരിശുകള്‍ സ്വയം വഹിക്കുക. വീണുപോയേക്കാം. എങ്കിലും എണീറ്റ് ചുമക്കുക.