അല്‍ഫോന്‍സസ് ഒന്നാമന്റെ ഭാര്യ മാറ്റില്‍ഡ രാജ്ഞി ഒളിപ്പിച്ചുവച്ച വനത്തില്‍ നിന്ന് കണ്ടെടുത്ത മരിയ രൂപമായതിനാലാണ് ഈ മാതാവിനെ ഔര്‍ ലേഡി ഓഫ് ദ ഫോറസ്റ്റ് എന്ന് വിളിക്കുന്നത്. പോര്‍ച്ചുഗല്ലിലെ ലിസ്ബണ്‍ കഴിഞ്ഞാല്‍ രണ്ടാമത്തെ വലിയ നഗരമാണ് പോര്‍ട്ടോ. അവിടെയാണ് ഈ മരിയരൂപമുള്ളത്. എന്നാല്‍ ഇതേക്കുറിച്ചു കൂടുതല്‍ അറിവുകളൊന്നും ആര്‍ക്കും തന്നെയില്ല. മറ്റില്‍ഡ രാജ്ഞി മാതാവിനോടുള്ള ബഹുമാനാര്‍ത്ഥം ചെറിയൊരു ചാപ്പലും അതോട് ചേര്‍ന്ന് ഒരു ആശ്രമവും സ്ഥാപിച്ചുവെന്ന് കരുതുന്നു.
മാറ്റില്‍ഡ രാജ്ഞിയുടെ പിന്‍ഗാമികളില്‍ ഒരാളായിരുന്നു സാവോയിയിലെ വാഴ്ത്തപ്പെട്ട മാര്‍ഗരറ്റ്, സ്ത്രീകള്‍ക്കായി ഒരു കോണ്‍വെന്റ് സ്ഥാപിച്ചു മാര്‍ഗരറ്റിന്റെ കസിനായിരുന്നു സിസ്റ്റര്‍ ഫിലിപ്പീന.. 1454 ഒക്ടോബര്‍ 16നാണ് സിസ്റ്റര്‍ മരിച്ചത്. ആ സമയം. ഭാവിയില്‍ ഭയങ്കരമായ യുദ്ധങ്ങള്‍ ഉണ്ടാകുമെന്നും, എല്ലാ മനുഷ്യരാശിയുടെയും ബാധയായി കിഴക്ക് ഉയര്‍ന്നുവരുന്ന ഒരു രാക്ഷസന്‍ ഉണ്ടാകുമെന്നും സിസ്റ്റര്‍ ഫിലിപ്പീന വെളിപ്പെടുത്തി. ഫാത്തിമയിലെ വിശുദ്ധ ജപമാല മാതാവ് ഒടുവില്‍ അവനെ വധിക്കും. അവള്‍ പറഞ്ഞു: ‘പരിശുദ്ധ കന്യകയുടെ രൂപം വളരെ ഗുരുതരമായ ഭാവി സംഭവങ്ങളെക്കുറിച്ച് സംസാരിക്കും, കാരണം സാത്താന്‍ ഭയങ്കരമായ ഒരു യുദ്ധം നടത്തും.
എന്നാല്‍ അവന്‍ തോല്‍ക്കും, കാരണം യുദ്ധനിരയിലുള്ള ഒരു സൈന്യത്തേക്കാള്‍ ഭയാനകമായ, പരിശുദ്ധ കന്യകയായ ദൈവമാതാവിന്റെയും ഫാത്തിമയിലെ വിശുദ്ധ ജപമാലയുടെയും പരിശുദ്ധ കന്യക അവനെ എന്നെന്നേക്കുമായി പരാജയപ്പെടുത്തും.’ ഇത് പറഞ്ഞതിന് ശേഷം, വിശുദ്ധ സ്ഥാപകയായ വാഴ്ത്തപ്പെട്ട മാര്‍ഗരറ്റിന്റെ കൈകളില്‍ കിടന്ന് സിസ്റ്റര്‍ ഫിലിപ്പീന മരിച്ചു. ഈ പ്രവചനങ്ങള്‍ രണ്ടായിരത്തിലാണ് പുറത്തുവന്നത്. എന്നാല്‍ ഫാത്തിമായില്‍ മാതാവ് പ്രത്യക്ഷപ്പെട്ടതിന്റെ അഞ്ഞൂറു വര്‍ഷങ്ങള്‍ക്കു മുമ്പാണ് ഈ പ്രവചനം നടന്നത് എന്നാണ് ശ്രദ്ധിക്കേണ്ടത്.