ചെറുപ്പക്കാരെ സംബന്ധിച്ച് പുറത്തുവരുന്ന വാര്‍ത്തകള്‍ തെല്ലും ആശ്വാസകരമോ ആശാസ്യമോ അല്ല. പേടിപ്പെടുത്തുന്ന, ഞെട്ടിപ്പിക്കുന്ന വാര്‍ത്തകളാണ് ഭൂരിപകഷവും. ഇവിടെ എന്താണ് സംഭവിക്കുന്നത്? മക്കള്‍ക്ക് വേണ്ട സമയത്ത് ഉചിതമായ ശിക്ഷണം നല്കുന്നതില്‍ മാതാപിതാക്കള്‍ പരാജയപ്പെടുന്നു എന്നുതന്നെയാണ് അവിടെ വ്യക്തമാകുന്നത്. ഒന്നേയുള്ളൂവെങ്കിലും ഒലയ്ക്കക്ക് അടിക്കണം എന്നായിരുന്നു പഴമക്കാരുടെ വിശ്വാസം. അവര്‍ക്ക് എങ്ങനെയാണ് ഇങ്ങനെയൊരു വിശ്വാസം കിട്ടിയത്. അത് തീര്‍ച്ചയായും അവര്‍ വിശ്വസിക്കുന്ന തിരുവചനത്തിന്റെ അടിസ്ഥാനത്തില്‍ തന്നെയാകും. തിരുവചനം പറയുന്നത് കേള്‍ക്കൂ
പുത്രനെ സ്‌നേഹിക്കുന്നവന്‍ അവനെ പലപ്പോഴും അടിക്കുന്നു. വളര്‍ന്നുവരുമ്പോള്‍ അവന്‍ പിതാവിനെ സന്തോഷിപ്പിക്കും ( പ്രഭാ 30:1)
അതുകൊണ്ട് മക്കള്‍ക്ക് ശിക്ഷണവും ശിക്ഷയും കൊടുക്കാന്‍ മടിക്കരുത്. അത് അവരെ സ്‌നേഹമില്ലാത്തതുകൊണ്ടല്ല സ്‌നേഹിക്കുന്നതുകൊണ്ടാണെന്ന മാതാപിതാക്കള്‍ മറന്നുപോകരുത്.