വത്തിക്കാന്‍സിറ്റി: മരിയവാള്‍ത്തോര്‍ത്തയുടെ സന്ദേശങ്ങളെ സൂപ്പര്‍നാച്വറല്‍ സ്വഭാവമായി പരിഗണിക്കാന്‍ കഴിയില്ലെന്ന് വത്തിക്കാന്‍ ഡിക്കാസ്റ്ററി ഫോര്‍ ദ ഡോക്ട്രീന്‍ ഓഫ് ദ ഫെയ്ത്ത്. ഫെബ്രുവരി 22 ന് പുറപ്പെടുവിച്ച പ്രസ് റീലിസിലാണ് വത്തിക്കാന്‍ ഇക്കാര്യം അറിയിച്ചത്. വൈദികരും അല്മായരും തുടര്‍ച്ചയായി ഇക്കാര്യത്തില്‍ വത്തിക്കാന്റെ നിലപാട് വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് വത്തിക്കാനിലേക്ക് കത്തുകള്‍ എഴുതിയതിന്റെ പശ്ചാത്തലത്തിലാണ് വ്ത്തിക്കാന്‍ ഇതുസംബന്ധിച്ച ഔദ്യോഗികപ്രഖ്യാപനം നടത്തിയിരിക്കുന്നത്്
. ഇറ്റാലിയന്‍ കാത്തലിക് മിസ്റ്റിക്ക്് ആണ് മരിയ വാള്‍ത്തോര്‍ത്ത. ദൈവമനുഷ്യന്റെ സ്‌നേഹഗീത എന്ന പുസ്തകത്തിലൂടെ മലയാളത്തിലും മരിയ വാള്‍്‌ത്തോര്‍ത്തയ്ക്ക് ഏറെ വായനക്കാരുണ്ട്. സുവിശേഷങ്ങളില്‍ ഇല്ലാത്തവിധത്തില്‍ യേശുവിന്റെ ജീവിതത്തെക്കുറിച്ചുള്ള പല വെളിപ്പെടുത്തലുകളും ദൈവമനുഷ്യന്റെ സ്‌നേഹഗീതയിലുണ്ട്. ഈശോയില്‍ നി്ന്നും മാതാവില്‍ന ിന്നും കി്ട്ടിയവെളിപാടുകള്‍ അനുസരിച്ചു രേഖപ്പെടുത്തിയവയാണെന്നാണ് മുപ്പതുവര്‍ഷമായി കിടക്കയില്‍കഴിച്ചുകൂട്ടിയ മരിയ വാള്‍ത്തോര്‍ത്ത അവകാശപ്പെട്ടത്.
1961 ലാണ് മരിയ വാള്‍ത്തോര്‍ത്ത മരണമടഞ്ഞത്.ഗ്രന്ഥകാരി സ്വന്തം രീതിക്ക് യേശുവിന്റെ ജീവിതം പറയു്ന്നതായി വിചാരിച്ചാല്‍ മതിയെന്നാണ് ഇതിന്റെ പശ്്ചാത്തലത്തില്‍ നമുക്ക് മനസ്സിലാക്കാന്‍ കഴിയുന്നത്.