Wednesday, March 12, 2025
spot_img
More

    മാര്‍ച്ച് 12- ഔര്‍ ലേഡി ഓഫ് മിറാക്കിള്‍സ്,ഫ്രാന്‍സ്

    അത്ഭുതങ്ങളുടെ മാതാവ് എന്ന മരിയരൂപം പാരീസിന് അടുത്തുള്ള സെന്റ് മൗര്‍ ഡെസ് ഫോസസ് മഠത്തിലാണ് ഉള്ളതെന്ന് ആബട്ട് ഓര്‍സിനി എഴുതുന്നു. റുമോള്‍ഡ് എന്ന ശില്പിയാണ് ഈ രൂപം കണ്ടെത്തിയതെന്നും പറയപ്പെടുന്നു. ഫ്രാന്‍സില്‍ പാരീസിന്റെ പ്രാന്തപ്രദേശമാണ് സെന്റ് മോര്‍ ഡെസ് ഫോസസ്. സാന്‍ക്റ്റസ് പേട്രസ് ഫോസറ്റെന്‍സിസ് എന്ന ആശ്രമം പരിശുദ്ധ അമ്മയ്ക്കും വിശുദ്ധ ശ്ലീഹന്മാരായ പൗലോസിനും പ്‌ത്രോസിനുമായി സമര്‍പ്പിക്കപ്പെട്ടിരിക്കുന്നതാണ്.

    സെന്റ് മാവൂരിസിന്റെ തിരുശേഷിപ്പ് ഇവിടെ സ്ഥാപിച്ചിട്ടുണ്ട്. ചുഴലിപോലെയുള്ള അസുഖങ്ങള്‍ മൂലം ബുദ്ധിമുട്ട് അനുഭവിക്കുന്നവര്‍ക്ക് ഈ വിശുദ്ധന്റെ മാധ്യസ്ഥ്യം വഴി രോഗസൗഖ്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യ്‌പ്പെട്ടിട്ടുണ്ട് 1137 ല്‍ മഴയില്ലാതെ ജനങ്ങള്‍ ബുദ്ധിമുട്ടിയപ്പോള്‍ സെന്റ് മാവൂരിസിന്റെ തിരുശേഷിപ്പുമായി ആശ്രമത്തിലെ അംഗങ്ങള്‍ പ്രദക്ഷിണം നടത്തുകയും തല്‍ഫലമായി ഇടിയോടുകൂടി മഴ പെയ്യുകയും ചെയ്തു.

    മാതാവിന്റെ ഈ അത്ഭുതരൂപം ഫ്രഞ്ച് വിപ്ലവകാലത്ത് അത്ഭുതകരമായി പരിരക്ഷിക്കപ്പെട്ടിട്ടുണ്ട്. 1328 മുതല്‍ മാതാവിന്റെ രൂപം ഇവിടെ വണങ്ങിവരുന്നു. സെന്റ് നി്‌ക്കോളാസ് ദേവാലയത്തിലാണ് ഈ രൂപം ഇപ്പോള്‍ സംരക്ഷിക്കപ്പെടുന്നത്.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!