സിംബാബേ: സിംബാബേയില്‍ വധശിക്ഷ നിരോധിച്ചു. ഈ തീരുമാനത്തെ കത്തോലിക്കാ മെത്രാന്മാര്‍ സ്വാഗതം ചെയ്തു. 2005 മുതല്‍ വധശിക്ഷ സിംബാബേയില്‍ നടപ്പിലാക്കിയിട്ടില്ല. 2024 അവസാനം വരെ 60 പേരാണ് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലുകളില്‍ കഴിയുന്നത്. സിവില്‍ സൊസൈറ്റിയുടെയും ഗവണ്‍മെന്റിന്റെയും സഭയുടെയും പങ്കാളിത്തത്തോടെയാണ് വധശിക്ഷ നിര്‍ത്തലാക്കാനുള്ള തീരുമാനം കൈക്കൊണ്ടിരിക്കുന്നത്. ഇതോടെ വധശിക്ഷ നിര്‍ത്തലാക്കിയ ആഫ്രിക്കന്‍ രാജ്യങ്ങളുടെ എണ്ണം 26 ആയി. രാജ്യത്തെ 85 ശതമാനം ആളുകളും ക്രൈസ്തവരാണ്. അതില്‍ ആറു ശതമാനം കത്തോലിക്കരാണ്.