പാലാ: ലഹരിമരുന്നുകള്‍ക്കെതിരെ മുന്നറിയിപ്പ്
നല്‍കിയ പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിനെ വളഞ്ഞിട്ട് ആക്രമിച്ച രാഷ്ട്രീയക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ മാപ്പ് പറയണമെന്ന് കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ സമിതി. ലൈംഗിക അതിക്രമങ്ങളും കുറ്റകൃത്യങ്ങളും കൊലപാതകങ്ങളും വരെ നിരന്തരം നടക്കുന്നു. ഇതിനെതിരേ പ്രതികരിക്കുന്നവരെ ആക്രമിക്കുന്ന പ്രവണത അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്. കുടുംബങ്ങളെയും നാടിനെയും നശിപ്പിച്ച് സമാധാനാന്തരീക്ഷം തകര്‍ക്കുന്ന ഗൂഢശക്തികള്‍ക്കെതിരേ സമൂഹം ഒറ്റക്കെട്ടായി നീങ്ങണം. പ്രീണനങ്ങള്‍ക്കപ്പുറം തെറ്റിനെ തെറ്റായും ശരിയെ ശരിയായും അംഗീകരിക്കുന്ന സമീപനം പൊതുപ്രവര്‍ത്തകരില്‍നിന്ന് ഉണ്ടാകണമെന്നും കത്തോലിക്ക കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.
കേരളത്തില്‍ മയക്കുമരുന്ന് ദുരന്തങ്ങള്‍ നിരന്തരമായി ഉണ്ടാകുമ്പോള്‍ അതിനെതിരേ പ്രവാചക ധീരതയോടെ മുന്നറിയിപ്പ് നല്കിയ വ്യക്തിയായിരുന്നു മാര്‍ ജോസഫ് കല്ലറങ്ങാട്ട്.