സ്‌പെയ്‌നിലെ കാറ്റലോനിയായിലെ കാസ്്റ്റല്‍ബ്രൂഡോയിലെ മാതാവിന്റെ ദേവാലയത്തില്‍ മംഗളവാര്‍ത്തതിരുനാള്‍ദിനത്തില്‍ പള്ളിയിലെ ജനാലകളിലൂടെ പ്രകാശിക്കുന്ന നീല നിറത്തിലുളള മൂന്നു വിളക്കുകള്‍ കാണപ്പെട്ടിരുന്നതായി ആബട്ട് ഓര്‍സിനി എഴുതുന്നു.്. അതാവട്ടെ മംഗളവാര്‍ത്തതിരുനാള്‍ കഴിഞ്ഞ് മൂന്നു ദിവസങ്ങള്‍ക്കു ശേഷം അപ്രത്യക്ഷമാകുകയും ചെയ്തിരുന്നു. അദൃശ്യമായ കരങ്ങളായിരുന്നു അത് കൊളുത്തിയിരുന്നത്. പരിശുദ്ധ അമ്മയോടുള്ള ആദരസൂചകമായ അത്ഭുതമായിട്ടാണ് ഇതിനെ കണക്കാക്കിപ്പോരുന്നത്.ഔര്‍ ലേഡി ഓഫ് കാസ്റ്റല്‍ബ്രൂഡോ ഔര്‍ ലേഡി ഓഫ് ന്യൂസെട്രാ സെനാറെ ദെ കാസ്റ്റല്‍ ബ്രൂഡോ എന്നും അറിയപ്പെട്ടിരുന്നു. കാറ്റലോനിയ ഒരു ചെറിയ നഗരമാണ്. നൂറുകണക്കിന് ആളുകള്‍ മാത്രമേ ഇവിടെ താമസിക്കുന്നുള്ളൂ സാന്റ് ക്ലെമന്റ് ദേവാലയം മാത്രമാണ് ഇവിടെയുള്ളത്. അതാവട്ടെ ആറു മൈല്‍ അകലെയുമാണ്.