കോഴിക്കോട്: പലരും വിളിച്ചുചോദി്ച്ചിട്ടും പുറത്തുപറഞ്ഞില്ലെന്നും പറയാന്‍ പാടില്ലാത്ത കാര്യമാണെന്നാണ് വിളിച്ചുചോദിച്ചവരോട് താന്‍ പറഞ്ഞതെന്നും കോഴിക്കോട് അതിരൂപതാധ്യക്ഷനായി നിയമിതനായ ആര്‍ച്ചുബിഷപ് ഡോ. വര്‍ഗീസ് ചക്കാലയ്ക്കല്‍. കോഴിക്കോട് രൂപത അതിരൂപതയായും ഡോ. ചക്കാലയ്ക്കലിനെ ആര്‍ച്ചുബിഷപ്പായും ഉയര്‍ത്തിയ വാര്‍ത്തയോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ചിക്കാഗോയില്‍ ധ്യാനത്തിനിടെ ഡല്‍ഹിയില്‍ നിന്നും വന്ന ഫോണ്‍കോളിലൂടെയാണ് വിവരം അറിഞ്ഞതെന്നും വിവരം പുറത്തുപറയരുതെന്ന് നിര്‍ദ്ദേശമുണ്ടായിരുന്നുവെന്നും ഡോ. ചക്കാലയ്ക്കല്‍ അറിയിച്ചു. മെത്രാഭിഷേകത്തിന്റെ 26 വര്‍ഷങ്ങള്‍ പിന്നിട്ടപ്പോഴാണ് ഡോ. ചക്കാലയ്ക്കലിനെ തേടി പുതിയ പദവിയെത്തിയത്. കോഴിക്കോട് ബിഷപ് ഹൗസില്‍ നടന്ന ചടങ്ങില്‍ തലശേരി ആര്‍ച്ചുബിഷപ് മാര്‍ ജോസഫ് പാംപ്ലാനി മാര്‍പാപ്പയുടെ പ്രഖ്യാപനം വായിച്ചു. കണ്ണൂര്‍ ബിഷപ്പ് ഡോ. അലക്‌സ് വടക്കുംതല മാര്‍പാപ്പയുടെ സന്ദേശത്തിന്റെ മലയാളംപരിഭാഷ വായിച്ചു.