റായ്പ്പൂര്‍: ഛത്തീസ്ഘട്ടിലെ ജാഷ്പൂര്‍ ജില്ലയില്‍ പെട്ട കുംക്രിയില്‍ പ്രവര്‍ത്തിക്കുന്ന കത്തോലിക്കാനേഴ്‌സിംങ് കോളജിനെതിരെ സംഘപരിവാറിന്റെ ആസൂത്രിതനീക്കം. വിദ്യാര്‍ത്ഥിനിയുടെ വ്യാജപരാതിയില്‍ പ്രിന്‍സിപ്പലായ മലയാളി കന്യാസ്ത്രീക്കെതിരെ കേസെടുത്തതിന് പിന്നാലെ നേഴ്‌സിംങ് കോളജ് അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് വിഎച്ച് പി,ബജരംഗദള്‍ തുടങ്ങിയ സംഘപരിവാര്‍ സംഘടനകള്‍ സമരം ആരംഭിച്ചിരിക്കുകയാണ്. ഒരു കാരണവശാലും നേഴ്‌സിംങ് കോളജ് പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്നാണ് വിഎച്ച് പി പ്രവര്‍ത്തകരുടെനിലപാട്. കോളജിനെതിരെ നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് വിഎച്ച് പി പ്രവര്‍ത്തകര്‍ പരാതിയും നല്കിയിട്ടുണ്ട്.