മാര്‍പാപ്പ ഇല്ലാതെ വിശുദ്ധപദപ്രഖ്യാപനം നടത്താന്‍ കഴിയാത്തത് എന്തുകൊണ്ട്?

ഫ്രാന്‍സിസ് മാര്‍പാപ്പ ദിവംഗതനായതോടെ ഏപ്രില്‍ 27 ന് നടക്കേണ്ട വിശുദ്ധരുടെ നാമകരണനടപടികള്‍ റദ്ദു ചെയ്തിരുന്നു. എന്തുകൊണ്ടാണ് നാമകരണനടപടികള്‍ ഇപ്രകാരം റദ്ദാക്കിയത്? പുണ്യജീവിതം നയിക്കുന്ന വ്യക്തികളെ വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിക്കുന്ന ചടങ്ങില്‍ മാര്‍പാപ്പമാര്‍ വേണമെന്ന് നിര്‍ബന്ധമില്ല പക്ഷേ വിശുദ്ധരായി പ്രഖ്യാപിക്കുന്ന ചടങ്ങില്‍ നിര്‍ബന്ധമായും മാര്‍പാപ്പമാരുടെ ശാരീരികസാന്നിധ്യം ഉണ്ടായിരിക്കണം. കാരണം വിശുദ്ധപദപ്രഖ്യാപനം മാര്‍പാപ്പമാരുടെ തെറ്റാവരത്തിന്റെ ഭാഗമാണ്. ഒരു വ്യക്തിയെ വിശുദ്ധനോ വിശുദ്ധയോ ആയി പ്രഖ്യാപിക്കുമ്പോള്‍ പരിശുദ്ധാത്മാവ് പാപ്പയെ തെറ്റുകള്‍ പറ്റാതെ പൊതിഞ്ഞുസംരക്ഷിക്കുമെന്നാണ് വിശ്വസിക്കുന്നത്. ഇക്കാരണത്താല്‍ വിശുദ്ധരുടെ നാമകരണം നടത്താന്‍ മാര്‍്പാപ്പയ്‌ക്കേ കഴിയൂ.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates