Thursday, December 26, 2024
spot_img
More

    ചാവറ കള്‍ച്ചറല്‍ സെന്ററിന് യുഎന്‍ സ്‌പെഷ്യല്‍ കണ്‍സള്‍ട്ടേറ്റീവ് പദവി

    കൊച്ചി: സിഎംഐ സന്യാസസമൂഹത്തിന്റെ കീഴിലുള്ള ചാവറ കള്‍ച്ചറല്‍ സെന്ററിന് ഐക്യരാഷ്ട്ര സംഘടനയുടെ എക്കോസോക്ക് സാമ്പത്തിക സാമൂഹിക കൗണ്‍സിലിന്റെ സ്‌പെഷ്യല്‍ കണ്‍സള്‍ട്ടേറ്റീവ് പദവി.

    സാംസ്‌കാരിക ധാരകളിലും മതാന്തരസൗഹൃദരംഗത്തും നടത്തിയ സ്തുത്യര്‍ഹമായ സേവനങ്ങളെ മാനിച്ചാണ് അംഗീകാരം. അരനൂറ്റാണ്ടോളമായി മതാന്തരസൗഹൃദം നിലനിര്‍ത്തുന്നതില്‍ ചാവറ കള്‍ച്ചറല്‍ സെന്റര്‍ സ്തുത്യര്‍ഹമായ സേവനം കാഴ്ചവയ്ക്കുന്നു.

    പുതിയ അംഗീകാരത്തിന്റെ പശ്ചാത്തലത്തില്‍ കൊച്ചിയിലെ വിവിധ സംഘടനകള്‍ ചേര്‍ന്നു ചാവറ കള്‍ച്ചറല്‍ സെന്ററിന് ആദരമൊരുക്കും. 16 ന് ഫൈന്‍ ആര്‍ട്‌സ് ഹാളില്‍ അഭിനന്ദന സ്വീകരണം സംഘടിപ്പിക്കും. ആര്‍ച്ച് ബിഷപ് ആന്റണി കരിയില്‍ ഉദ്ഘാടനം ചെയ്യും. മേയര്‍ സൗമിനി ജെയിന്‍ അധ്യക്ഷത വഹിക്കും.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!