Friday, October 18, 2024
spot_img
More

    തനിച്ചാണെന്ന തോന്നലുണ്ടോ? ഇതാ ഒറ്റപ്പെട്ടതിന്റെ വേദന മറക്കാന്‍ ഒരു ആശ്വാസമാര്‍ഗ്ഗം

    അനുദിന ജീവിതത്തില്‍ എന്തുമാത്രം സഹനങ്ങളിലൂടെയാണ് നാം കടന്നുപോകുന്നത്. ആരും കൂടെയില്ലെന്ന് തോന്നുന്ന നിമിഷങ്ങള്‍. അവഗണിക്കപ്പെട്ടതിന്റെയും തിരസ്‌ക്കരണത്തിന്റെയും അനുഭവങ്ങള്‍. എനിക്കാരുമില്ലെന്നും ആരും എന്നെ മനസ്സിലാക്കുന്നില്ലെന്നും തോന്നുന്ന എത്രയോ അവസരങ്ങള്‍.

    അപ്പോഴെല്ലാം നാം ഓര്‍മ്മിക്കേണ്ട ഒരു കാര്യമുണ്ട്, ദൈവം നമ്മുടെ കൂടെയുണ്ട്. അവിടുത്തേക്ക് മാത്രമേ നമ്മെ മനസ്സിലാക്കാന്‍ കഴിയൂ. ആരൊക്കെ നമുക്ക് കൂടെയുണ്ടെന്നും സ്‌നേഹിക്കാനുണ്ടെന്നുമൊക്കെ വിശ്വസിക്കുമ്പോഴും അതിനൊക്കെ ഒരുപാട് പരിമിതികളുണ്ട്, എപ്പോള്‍ വേണമെങ്കിലും അവയെല്ലാം നമുക്ക് നഷ്ടപ്പെട്ടുപോകാനും ഇടയുണ്ട്.

    ഇങ്ങനെയുള്ള ചിന്തകളോടെ ജീവിതത്തില്‍ ഒറ്റയ്ക്കായിപോകുന്ന അവസരങ്ങളില്‍ ദൈവത്തെ വിളിക്കുക, ദൈവത്തിന് വേണ്ടി ദാഹിക്കുക. ദൈവമേ എന്റെ ജീവിതത്തിലേക്ക് നീവരണമേയെന്ന്.എന്റെ ശൂന്യത നിറയ്ക്കണമേയെന്ന്..

    അതിനുള്ള ഏററവും ഫലപ്രദമായ പ്രാര്‍ത്ഥനയാണ് സങ്കീര്‍ത്തനം 42. നീര്‍ച്ചാല്‍ തേടുന്ന മാന്‍പേടയെ പോലെ ദൈവമേ എന്റെ ഹൃദയം അങ്ങയെ തേടുന്നു എന്ന് തുടങ്ങുന്ന സങ്കീര്‍ത്തനഭാഗം നമ്മുടെ എല്ലാ ശൂന്യതകളെയും പരിഹരിക്കാന്‍ കഴിയുന്നവയാണ്.

    അതുകൊണ്ട് ഇന്നുമുതല്‍ നമുക്ക് സങ്കീര്‍ത്തനം 42 ചൊല്ലുന്നത് ഒരു ശീലമാക്കാം.

    spot_img
    spot_img
    spot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!