Monday, June 9, 2025
spot_img
More

    ജൂണ്‍ 6- ഇന്‍സ്റ്റിറ്റിയൂഷന്‍ ഓഫ് ദ നണ്‍സ് ഓഫ് ദ വിസിറ്റേഷന്‍ ഓഫ് ഔര്‍ ലേഡി.

    വിശുദ്ധ ഫ്രാന്‍സിസ് ദെ സാലസ് 1610 ജൂണ്‍ ആറാം തീയതി സാവോയിലെ ആനീസിയില്‍ സ്ഥാപിച്ച സന്യാസിനിസമൂഹമാണ് ഇന്‍സറ്റിറ്റിയൂഷന്‍ ഓഫ് ദ നണ്‍സ്് ഓഫ് ദ വിസിറ്റേഷന്‍ ഓഫ് ഔര്‍ ലേഡി. സെന്റ് ജെയിന്‍ ഫ്രാന്‍സെസ് ദി ചാന്റലും ഇതിന്റെ സഹസ്ഥാപകരിലൊരാളാണ്. ഫ്രാന്‍സിസ് സാലസിന്റെ സുഹൃത്തായിരുന്നു ഇദ്ദേഹം. തുടക്കത്തില്‍ ഈ സന്യാസിനിസമൂഹത്തിനു പേരുണ്ടായിരുന്നില്ല. ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കായി ജീവിതം സമര്‍പ്പിക്കാന്‍ ആഗ്രഹിക്കുന്ന സ്ത്രീകള്‍ക്കായുള്ള അഭയകേന്ദ്രമായിട്ടാണ് ഇത് രൂപീകരിച്ചത്. തുടക്കത്തില്‍ നാലുപേരായിരുന്നു. പിന്നീട് അത് പത്തുപേരായി.. മറ്റ് പല സന്യാസിനിസമൂഹങ്ങളുടെ കാര്യത്തിലെന്നതുപോലെ തുടക്കത്തില്‍ ഈ സന്യാസസമൂഹവും പലതരത്തിലുള്ള എതിര്‍പ്പുകള്‍ നേരിട്ടു. പിന്നീട് അതെല്ലാം നിഷ്പ്രഭമായി. പാരീസില്‍ കോണ്‍വെന്റ് സ്ഥാപിക്കപ്പെട്ടു. യൂറോപ്പിലുടനീളം ഈ സന്യാസസമൂഹം വ്യാപിച്ചു. 1883 ല്‍ അമേരിക്കയിലും ഇതെത്തിച്ചേര്‍ന്നു.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!