ജൂണ്‍ 8- ഔര്‍ ലേഡി ഓഫ് അലക്‌സാണ്ട്രിയ- ഈജിപ്ത്.

വിശുദ്ധ പത്രോസ് പരിശുദ്ധ അമ്മയോടുള്ള ആദരസൂചകമായി ഈജിപ്തിലെ അലക്‌സാണ്ട്രിയായില്‍ പണികഴിപ്പിച്ച ദേവാലയത്തിന്റെ ഓര്‍മ്മയ്ക്കായിട്ടാണ് ഈ തിരുനാള്‍ ആചരിക്കുന്നത്. അലക്‌സാണ്ട്രിയായിലെ പതിനാറാമത്തെ ആര്‍ച്ചുബിഷപ്പായിരുന്നു സെന്റ് പീറ്റര്‍. രക്തസാക്ഷിത്വം വരിക്കുന്നതുവരെ അദ്ദേഹം പന്ത്രണ്ടുവര്‍ഷത്തോളം ഇവിടെ മെത്രാനായിരുന്നു,. ഡയോക്ലീഷന്റെ ക്രിസ്തീയവിരുദ്ധപ്രവര്‍ത്തനങ്ങള്‍ക്കെതിരെയും മെലേഷ്യസ്, ആരിയസ് തുടങ്ങിയ പാഷണ്ഡതകള്‍ക്കെതിരെയും അദ്ദേഹം നിരന്തരം പോരാടുകയും സത്യവിശ്വാസത്തിനെതിരായി പ്രവര്‍ത്തിക്കുന്ന അത്തരക്കാരെ സഭയില്‍ നിന്ന് പുറത്താക്കുകയും ചെയ്തു.

പത്രോസിന്റെ സ്വര്‍ഗീയ മധ്യസ്ഥ അലക്‌സാണ്ട്രിയായിലെ പരിശുദ്ധ അമ്മയായിരുന്നു. സ്വര്‍ഗത്തില്‍ ഒരു പിതാവ് ഉണ്ടായിരിക്കുന്നതുപോലെ ഭൂമിയില്‍ ഒരു അമ്മ ഉണ്ടായിരിക്കണമെന്നത് ആവശ്യമായിരുന്നു. ദൈവമാതാവിനെ കുറ്റമറ്റതും കളങ്കമില്ലാത്തതും നിഷ്‌ക്കളങ്കവും വിശുദ്ധവും പാപത്തിന്റെ എല്ലാ കറകളില്‍ നിന്നും അകലെയുമായവളായിട്ടാണ് വിശേഷിപ്പിക്കുന്നത്. ദൈവം ഒഴികെ മറ്റെല്ലാവരെക്കാളും ശ്രേഷ്ഠയും സ്വഭാവത്തില്‍ കെരൂബുകളെക്കാളും സെറാഫിമുകളെക്കാളും കൂടുതല്‍ സുന്ദരിയുമായവളാണ് പരിശുദ്ധ അമ്മ. സ്വര്‍ഗ്ഗത്തിലെയും ഭൂമിയിലെയും എല്ലാ നാവുകളും അവളെ പുകഴ്ത്താന്‍ പര്യാപ്തമല്ല. എന്നേയ്ക്കുമുള്ള അനുഗ്രഹീതയായും ഒരിക്കലും മുറിവേല്ക്കാത്ത നിഷ്‌ക്കളങ്കയായും ദൈവപുത്രനെ പ്രസവിച്ച രണ്ടാമത്തെ ഹവ്വയായും പരിശുദ്ധ അമ്മ പ്രകീര്‍ത്തിക്കപ്പെടുന്നു.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates