ദൈവികശക്തി അപരിമേയമാണ്, ദൈവത്തില്‍ ആശ്രയിക്കുമ്പോഴാണ് ദൈവം നമ്മുടെ ജീവിതത്തില്‍ ഇടപെടുന്നത്. ദൈവികഇടപെടലിന്റെ ശക്തി സ്വജീവിതത്തില്‍ അനുഭവിച്ചറിഞ്ഞ ഒരു വ്യക്തി ആ അനുഭവം മറ്റുള്ളവരുമായി പങ്കുവയ്ക്കുന്നതില്‍ നിന്നാണ് ഉന്നതങ്ങളില്‍ നടത്തും ദൈവം എന്ന ഭക്തിഗാനത്തിന്റെ പിറവി. ഇതിനകം നിരവധി ഭക്തിഗാനങ്ങളിലൂടെ ക്രൈസ്തവഭക്തിഗാനശാഖയ്ക്ക് വിലയേറിയ സംഭാവനകള്‍ നല്കിയ ലിസി സന്തോഷ് രചനയുംസംഗീതവും നിര്‍വഹിച്ച് ഗോഡ്‌സ് മ്യൂസിക് പുറത്തിറക്കിയ പുതിയ ഗാനമാണ് ഉന്നതങ്ങളില്‍ നടത്തും ദൈവം. ഉന്നതങ്ങളില്‍ തന്നെ ഇതുവരെ നടത്തിയ ദൈവത്തിനുള്ള ആരാധനാസ്‌തോത്രമാണ് ഈ ഗാനം. പ്രാര്‍ത്ഥനയും പ്രവൃത്തികളും ഒരുമിച്ചു ദൈവിക ഉടമ്പടി പൂര്‍ത്തീകരിക്കുമ്പോഴാണ് ജീവിതം ധന്യമാകുന്നത് എന്ന ഓര്‍മ്മപ്പെടുത്തലും ഈ ഗാനം നല്കുന്നുണ്ട്. ദൈവത്തിന്റെ സാക്ഷിയായിജീവിക്കാന്‍ ഓരോ ക്രൈസ്തവനെയും ആഹ്വാനം ചെയ്യുന്ന ഈ ഗാനം ആലപിച്ചിരിക്കുന്നത് സോണി ആന്റണിയാണ്. പ്രിന്‍സ് ജോസഫ് ഓര്‍ക്കസ്‌ട്രേഷന്‍ നിര്‍വഹിച്ചിരിക്കുന്നു. ഗോഡ്‌സ് മ്യൂസിക്കിന്റെ എല്ലാ ഗാനങ്ങളുമെന്നപോലെ ഈ ഗാനവും ക്രൈസ്തവര്‍ ഏറ്റെടുക്കുമെന്നത് ഉറപ്പാണ്.
ഗാനം ശ്രവിക്കുവാൻ ലിങ്ക് താഴെ കൊടുക്കുന്നു.