ജൂണ്‍ 28- ഇന്സ്റ്റിറ്റ്യൂഷന് ഓഫ് ദ ഏ്ഞ്ചലസ് ഓഫ് ഔര്‍ ലേഡി- യൂറോപ്പ്.

1456 ല്‍ പോപ്പ് കാലിസ്റ്റസ് ആണ് ജൂണ്‍ മാസത്തില്‍ ആഞ്ചലസ് പ്രാര്‍ത്ഥന ആരംഭിച്ചത്. തുര്‍ക്കികള്‍ യൂറോപ്പിനെ ഭീഷണിപ്പെടുത്തിക്കൊണ്ടിരുന്ന അവസരമായിരുന്നു അത്. ക്രൈസ്തവലോകത്തിന്റെ സമാധാനത്തിനും സുരക്ഷയ്ക്കുംവേണ്ടി വിശ്വാസികള്‍ എല്ലാവരും ആഞ്ചലസ് പ്രാര്‍ത്ഥന ചൊല്ലണമെന്നായിരുന്നു പോപ്പിന്റെ കല്പന. പതിനാലാം നൂറ്റാണ്ടില്‍ യൂറോപ്പിലുടനീളം സൂര്യാസ്തമയ സമയത്തായിരുന്നു ആഞ്ചലസ് പ്രെയര്‍ ചൊല്ലിയിരുന്നത്. ജോണ്‍ ഇരുപത്തിയൊന്നാമന്‍ പാപ്പയാണ് ഇതിന് ശുപാര്‍ശ ചെയ്തത്. പിന്നീടത് രാവിലെ ചൊല്ലുന്ന രീതി ആരംഭിച്ചു. 14,15 നൂറ്റാണ്ടുകളിലാണ് മധ്യാഹ്നനേരത്ത് ആരംഭിച്ചത്. സമാധാനമണി എന്നാണ് ഇതിനെ വിളിച്ചിരുന്നത്. പള്ളിമണിയടിക്കുമ്പോള്‍ ദിവസം മൂന്നുനേരം ആഞ്ചലസ് പ്രാര്‍ത്ഥന ചൊല്ലുന്നു. 1683 ല്‍ തുര്‍ക്കികള്‍ വിയന്ന ഉപരോധിച്ച സമയത്ത് ചരിത്രപരമായ പ്രാധാന്യവും ഈ പ്രാര്‍ത്ഥനയ്ക്കുണ്ടായി. സോബിസ്‌ക്കി എന്ന വ്യക്തിയാണ് തുര്‍ക്കികള്‍ക്കെതിരെ യുദ്ധം നയിച്ചത്. വിജയവും പരാജയവും മാറിമാറിവന്നുവെങ്കിലും അത്ഭുതകരമായി ജയിച്ചത് സോബിസ്‌ക്കിയുടെ സൈന്യമായിരുന്നു. തുര്‍ക്കികള്‍ തോറ്റു പിന്മാറി. അങ്ങനെ വിയന്നയും ക്രൈസ്തവലോകവും രക്ഷപ്പെട്ടു. മാതാവിന്റെ ബഹുമാനാര്‍ത്ഥം യുദ്ധം ചെയ്തപ്പോള്‍ മാതാവാണ് തങ്ങളെ സഹായിച്ചതെന്ന് വിനീതനായ സോബിസ്‌ക്കി തന്റെ യുദ്ധവിജയത്തെക്കുറിച്ച് അനുസ്മരിച്ചു, ദൈവവും മാതാവും കൂടി യുദ്ധം വിജയിപ്പിച്ചു’ അദ്ദേഹം പറഞ്ഞു.
വിയന്ന യുദ്ധത്തിനുശേഷം, പോപ്പ് ഇന്നസെന്റ് പതിനൊന്നാമന്‍ മുഴുവന്‍ ക്രിസ്ത്യന്‍ ലോകത്തോടും സമാധാനത്തിനായുള്ള ആഞ്ചലസ് ചൊല്ലാന്‍ അഭ്യര്‍ത്ഥിച്ചു. ആഞ്ചലസിന് ഇന്ന് പ്രത്യേക പ്രാധാന്യമുണ്ട്..

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates