ജൂലൈ 7 – ഔര്‍ ലേഡി ദ അയണ്‍, ഫ്രാന്‍സ്.

ഫ്രാന്‍സിലെ ഡുനോയിസ് ബ്ലോയിസിന് സമീപമാണ് ഔര്‍ ലേഡി ഓഫ് അയണ്‍ ദേവാലയം സ്ഥിതി ചെയ്യുന്നത്. 1631 ലാണ് ദേവാലയം പണിതത്. ഫ്രഞ്ചു ദമ്പതികളെ മാതാവ് അനുഗ്രഹിച്ചതുമായി ബന്ധപ്പെട്ടാണ് ഈ ദേവാലയം ഉയര്‍ന്നത്. തങ്ങള്‍ വളരെ അനുഗ്രഹിക്കപ്പെട്ടവരായി അവര്‍ക്കുതന്നെ തോന്നി, അവര്‍ക്ക് ആരോഗ്യം സമ്പത്ത് ജോലി എന്നിവയെല്ലാമുണ്ടായിരുന്നു. ഒരു പൊന്നോമനയും. ഒരു ദിവസം ഇത്തരം ചിന്തകളുമായി പള്ളിയില്‍ പോയി തിരികെ വീട്ടിലെത്തിയഅവര്‍ കണ്ടത് തങ്ങളുടെ പൊന്നോമന തൊട്ടിലില്‍ മരിച്ചുകിടക്കുന്നതായിട്ടാണ്. തുണി മുഖത്തുവീണ് ശ്വാസം മുട്ടി മരിച്ചതാണെന്നാണ് കരുതപ്പെടുന്നത്.എന്തായാലും അവര്‍ കുഞ്ഞിനെയുമെടുത്ത് മാതാവിന്റെ അടുക്കലേക്കോടി. മാതാവ് അവരെ നിരാശരാക്കിയില്ല. കുഞ്ഞ് ജീവിതത്തിലേക്ക്തിരികെ വന്നു. ഇതിനുശേഷം ഈ മാതാവിനോടുളള ഭ്ക്തി വ്യാപകമായി. ജൂലൈ ആറിനാണ് തിരുനാള്‍ ആചരിക്കുന്നത്.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates