ജൂലൈ 19- ഔര്‍ ലേഡി ഓഫ് മോയെന്‍ പോയ്ന്റ്.

അമേലെയിലെ പുല്‍മേടുകള്‍ സ്ഥിതി ചെയ്യുന്ന കുളങ്ങള്‍ക്ക് സമീപം ഒരു ഫ്രഞ്ച് ഇടയന്‍ മോയെന്‍ പോയിന്റിലെ മാതാവിന്റെ രൂപം കണ്ടെത്തിയതുമായി ബന്ധപ്പെട്ടാണ് ഈ തിരുനാള്‍ ആചരിക്കുന്നത്. ആ കഥ ഇങ്ങനെയാണ്. ജൂലൈയിലെ നല്ല ചൂടുള്ള ദിവസമായിരുന്നു അന്ന്.

ജിയോവന്നി എന്ന ഇടയന്‍ തന്റെ ആടുകളെ അമേലെയിലെ ശാന്തമായ പുല്‍മേടുകള്‍ക്കപ്പുറത്തുള്ള കുളങ്ങളിലേക്ക് കൊണ്ടുപോകാന്‍ തീരുമാനിച്ചു്. പകലിന്റെ അമിതമായ ചൂടില്‍ നിന്ന് അവയ്ക്ക് ആശ്വാസം നല്‍കണമല്ലോ?. അമിതമായ മഴ കാരണം പുല്‍മേടുകള്‍ക്കിടയില്‍ രൂപപ്പെട്ട കുളങ്ങള്‍ക്കരികിലേക്കായിരുന്നു അവരുടെയാത്ര.

പക്ഷേ ആടുകള്‍ വെള്ളത്തിനടുത്തെത്തിയപ്പോള്‍ പെട്ടെന്ന് നിന്നു. അവറ്റകള്‍ പിന്നീട് മുന്നോട്ട് ചലിച്ചില്ല. വെള്ളം കുടിക്കാന്‍ മുന്നോട്ട് ഓടുന്നതിനുപകരം, അവ ഒട്ടും അനങ്ങാതെ നില്പ്പുറപ്പിച്ചു. മാത്രവുമല്ലഇതുവരെ കേട്ടിട്ടില്ലാത്ത വിചിത്രമായ ശബ്ദങ്ങള്‍ പുറപ്പെടുവിക്കുകയും ചെയ്തു. കുഴപ്പം പ്രതീക്ഷിച്ച്, ഇടയന്‍ പതുക്കെ കുളത്തിന്റെ അരികിലേക്ക് നടന്നു, വെള്ളത്തില്‍ വിചിത്രമായ എന്തോ കിടക്കുന്നത് കണ്ടെത്തി. അതൊരു രൂപമാണെന്നു മനസ്സിലാക്കിയ അയാള്‍ ആ രൂപം വളരെശ്രദ്ധയോടെ കരയിലേക്കെടുത്തു. അപ്പോള്‍ അത് മാതാവിന്റെ രൂപമാണെന്ന് മനസ്സിലായി. രൂപം കരയിലെത്തിച്ചതോടെ ആടുകള്‍ മുന്നോട്ടുചലിക്കുകയും അവറ്റകള്‍മാതാവിന്റെ രൂപത്തിനു ചുറ്റുംനില്ക്കുകയും ചെയ്തു.

പിന്നീട് ആസ്ഥലത്ത് മാതാവിന്റെ പേരില്‍ ഒരു ചാപ്പല്‍ പണിതു മാതാവിനെ വണങ്ങാനാരംഭിച്ചു. 1603 ല്‍ ഇവിടെ നിന്ന് ഒരു അത്ഭുതം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു, ശരീരം മുഴുവന്‍ തളര്‍ന്ന റോബര്‍ട്ട് ബ്രിയോഗസിന് അത്ഭുതകരമായ രോഗശാന്തിലഭിച്ചു. മറ്റുളളവര്‍ എടുത്തുകൊണ്ടുവന്ന അയാള്‍ഇവിടെയെത്തി പ്രാര്‍ത്ഥിച്ചതിനു ശേഷം തിരികെപോയത് നടന്നാണ്. തുടര്‍ന്നും നിരവധി അത്ഭുതങ്ങള്‍സംഭവിച്ചു. 1612 ല്‍ ദേവാലയം പുതുക്കിപ്പണിതു.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates