ലണ്ടനിലെ ഒരു ആരാധനാലയമാണ് ഇത്. 1071 ലെ ശക്തമായ ഒരു കൊടുങ്കാറ്റില്‍ മാതാവിന്റെ രൂപവും അറൂനൂറോളം വീടുകളും ഒഴുകിപ്പോയതായും മാതാവിന്റെ രൂപം ഇരുപത് അടിയിലധികം താഴ്ചയില്‍ മറഞ്ഞുവെന്നും അത് വീണ്ടെടുക്കപ്പെടാന്‍ കഴിയാതെപോയി എന്നുമാണ് പാരമ്പര്യം. ചുഴലിക്കാറ്റിന് പുറമേ 1196 ല്‍ ദേവാലയത്തില്‍ ഒരു തീപിടുത്തവുമുണ്ടായി. 1271ല്‍ പള്ളിയുടെ ഒരു ഗോപുരം തകര്‍ന്നു. രണ്ടാം ലോകമഹായുദ്ധകാലത്ത് ജര്‍മ്മന്‍കാര്‍ ദേവാലയം പൂര്‍ണ്ണമായും നശിപ്പിച്ചു. ഇപ്പോള്‍ ഇത് ഒരു ആംഗ്ലിക്കന്‍ പള്ളിയാണ്.
1941ല്‍ ജര്‍മ്മന്‍ ബ്ലിറ്റ്‌സില്‍ ബോംബ് പൊട്ടിത്തെറിച്ച് പള്ളിക്ക് സാരമായ കേടുപാടുകള്‍ സംഭവിച്ചു. തുടര്‍ന്നുള്ള തീപിടുത്തത്തില്‍ പള്ളിമണികള്‍ നിലത്തുവീണു. 1956ല്‍ പുതിയ മണികള്‍ സ്ഥാപിക്കപ്പെട്ടു, 1964ല്‍ പുതിയ പള്ളി തന്നെ സമര്‍പ്പിക്കപ്പെട്ടു.പള്ളിമുറ്റത്ത് ക്യാപ്റ്റന്‍ ജോണ്‍ സ്മിത്തിന്റെ ഒരു പ്രതിമയുണ്ട്. കാരണം അദ്ദേഹം ന്യൂ വേള്‍ഡിലേക്ക് പോയി വിര്‍ജീനിയ കോളനി സ്ഥാപിക്കുന്നതിന് മുമ്പ് ഇവിടുത്തെ ഇടവകാംഗമായിരുന്നു. പള്ളിക്ക് ആ പേര് ലഭിച്ചത് അസാധാരണമായ നോര്‍മന്‍ ആര്‍ച്ചുകള്‍ അല്ലെങ്കില്‍ വില്ലുകളില്‍ നിന്നാണ്. അവ ഒരു പുതുമയായി കണക്കാക്കപ്പെട്ടിരുന്നു. ക്രിപ്റ്റിന് മുകളിലാണ് പള്ളി നിര്‍മ്മിച്ചതെന്ന് കരുതപ്പെടുന്നു.