862ല്‍, നോര്‍സ്‌മെന്‍മാരുടെ ഒരു സംഘം നോവ്‌ഗൊറോഡില്‍ സ്ഥിരതാമസമാക്കുകയും ആ പ്രദേശത്തെ സ്ലേവുകളെ ഒരു സ്വതന്ത്ര രാഷ്ട്രമാക്കി ഭാവി റഷ്യയ്ക്ക് രൂപം കൊടുക്കുകയും ചെയ്തു.. ഏകദേശം 20 വര്‍ഷങ്ങള്‍ക്ക് ശേഷം, കീവ് തലസ്ഥാനമായി. ഒന്‍പതാം നൂറ്റാണ്ടിന്റെ അവസാനത്തോടെ, കോണ്‍സ്റ്റാന്റിനോപ്പിളില്‍ നിന്നുള്ള മിഷനറിമാര്‍ അവിടത്തെ പല നിവാസികളെയും ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്തിരുന്നു.
ശത്രുക്കള്‍ നഗരം ഉപരോധിച്ചപ്പോള്‍ അവിടെയുണ്ടായിരുന്ന മാതാവിന്റെ ഭീമാകാരമായ രൂപം തന്നെ ഉപേക്ഷിച്ചുപോകരുതെന്ന് വിശുദ്ധ ഹയാസിന്തിനോട് പറഞ്ഞുവെന്നും അതനുസരിച്ച് മാതാവിന്റെ രൂപമെടുത്തു ചുമന്നുപോയ അദ്ദേഹത്തിന് ഭാരക്കൂടുതല്‍ തോന്നാത്തവിധം മാതാവിന്റെ രൂപത്തിന് ഭാരം കുറഞ്ഞുവെന്നും കഥകളുണ്ട്. ഡൊമിനിക്കന്‍ സഭാംഗമായിരുന്നു വിശുദ്ധ ഹയാസന്ത്, പോളണ്ടിന്റെയും റഷ്യയുടെയും അപ്പസ്‌തോലനായിരുന്നു അദ്ദേഹം. വിജാതീയരെയും അവിശ്വാസികളെയും വിശ്വാസത്തിലേക്ക് കൊണ്ടുവരിക എന്നതായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. അതിനായി നീണ്ടകാല്‍നടയാത്രകള്‍ അദ്ദേഹം നടത്തിയിരുന്നു.
ഇങ്ങനെയൊരു യാത്രയ്ക്കിടയിലാണ് വിജാതീയരുടെ ആക്രമണത്തിന് ദേവാലയം വിധേയമാകുന്നതായ വാര്‍ത്ത അദ്ദേഹം കേട്ടതും ദിവ്യകാരുണ്യം നശിപ്പിക്കാതിരിക്കാനായി അതുമായി രക്ഷപ്പെട്ടതും. ഈ സമയത്താണ് മാതാവിന്റെ സ്വരം കേട്ടത്. നീയെന്നെ ഇവിടെ ഉപേക്ഷി്ക്കുകയാണോ ആ ശബ്ദം മാതാവിന്റെ രൂപത്തില്‍ നിന്ന് മനസ്സിലാക്കിയ ഹയാസിന്ത അതിശയിച്ചു. കാരണം അത്രയും വലിയൊരു രൂപം തനിക്കെങ്ങനെ ചുമന്നുകൊണ്ടുപോകാന്‍ കഴിയും എന്നതായിരുന്നു വിശുദ്ധന്റെ ആശങ്ക. അപ്പോഴാണ് മാതാവ് തന്റെ രൂപത്തിന്റെ ഭാരം കുറച്ചതും ഹയാസിന്ത് അതുമായി യാത്രപുറപ്പെട്ടതും. ഹയാസിന്തിന്റെ ഒരു കൈയില്‍ തിരുവോസ്തിയും മറ്റൊരു കൈയില്‍ മാതാവിന്റെ രൂപവുമുണ്ടായിരുന്നു. അങ്ങനെ അദ്ദേഹം തിരുവോസ്തിയെ അപമാനത്തില്‍ നിന്ന് രക്ഷിക്കുകയും മാതാവിന്റെ രൂപം നശിക്കാതെ കാത്തുസൂക്ഷിക്കുകയും ചെയ്തു.
എണ്‍പത് വര്‍ഷങ്ങള്‍ക്ക് ശേഷം, പ്രതിമ കിയെവിലേക്ക് തിരികെ കൊണ്ടുവന്നു. ആ നഗരം പരിശുദ്ധ കന്യകയോടുള്ള വലിയ ഭക്തിയുടെ കേന്ദ്രമായി മാറി, താമസിയാതെ ആളുകള്‍ ് കീവ് മാതാവ് എന്ന മാതാവിനെ വിളിച്ചുതുടങ്ങി.
പിന്നീട് ആ രൂപം പോളണ്ടിലെ ലോവിലുള്ള ഒരു ഡൊമിനിക്കന്‍ കോണ്‍വെന്റിലേക്ക് കൊണ്ടുപോയി. കമ്മ്യൂണിസ്റ്റുകള്‍ പോളണ്ട് പിടിച്ചെടുത്തതിനുശേഷം അതിന് എന്താണ് സംഭവിച്ചതെന്ന് അറിയില്ല. എന്നാല്‍ തീര്‍ച്ചയായും, പരിശുദ്ധ മാതാവ് ഇപ്പോഴും നമ്മില്‍ ഓരോരുത്തരോടും അപേക്ഷിക്കുന്നു, ‘എന്നെ നിങ്ങളോടൊപ്പം കൊണ്ടുപോകൂ; ഞാന്‍ ഭാരം ലഘൂകരിക്കും.’ എപ്പോഴും എല്ലായിടത്തും നമ്മള്‍ മാതാവിനെ കൂടെകൊണ്ടുപോകുമ്പോള്‍ മാതാവ് നമ്മുടെ ഭാരങ്ങള്‍ ലഘൂകരിക്കുക തന്നെ ചെയ്യും.