ഫ്രാന്‍സിലെ അമിയെന്‍സ് രൂപതയിലെ ചെറിയ നഗരമായ ആല്‍ബെര്‍ട്ടിലാണ് ഔര്‍ ലേഡി ഓഫ് ദ ഡിവൈന്‍ ഷെപ്പേര്‍ഡ് എന്ന മരിയരൂപമുള്ളത്. പന്ത്രണ്ടാം നൂറ്റാണ്ടില്‍ മണ്ണില്‍ പുതഞ്ഞുകിടന്ന ഈ മരിയന്‍രൂപം ഒരു ആട്ടിടയനാണ് കുഴിച്ചെടുത്തത്. തീറ്റതേടി അലയുകയായിരുന്ന ആടുകള്‍ ഒരു പ്രത്യേകഭാഗത്തെത്തിയപ്പോള്‍ അസാധാരണമായ വിധത്തില്‍ പെരുമാറുന്നത് കണ്ട് സംശയം തോന്നിയ ആട്ടിടയന്‍ അവിടം കുഴിക്കുകയും മരിയന്‍രൂപം കണ്ടെടുക്കുകയുമായിരുന്നുവത്രെ. വലുതും നാലടി ഉയരമുള്ളതുമായ മരിയന്‍രൂപമായിരുന്നു അത്. ഉണ്ണീശോയെ കൈയിലെടുത്തുപിടിച്ചിരിക്കുന്ന മരിയരൂപമായിരുന്നു അത്. മാതാവിന്റെ കാല്‍ക്കല്‍ ഒരു ആടുമുണ്ടായിരുന്നു. വൈകാതെ മരിയന്‍രൂപം വഴി ആ പ്രദേശത്ത് മരിയന്‍ഭക്തി പ്രചരിക്കുകയും തീര്‍ത്ഥാടനം ആരംഭിക്കുകയും ചെയ്തു. സ്വാഭാവികമായും അവിടെ ഒരു ചാപ്പലും നിര്‍മ്മിച്ചു. ഈ മാതാവിനോടുള്ള ഭക്തി പ്രചരിക്കാന്‍ കാരണം വിശുദ്ധ കോളൈറ്റാണ്. പതിനാലാമത്തെ വയസുവരെ അവള്‍ക്ക് തീരെ പൊക്കം കുറവായിരുന്നു. വളരെ മെല്ലിച്ചതുമായിരുന്നു. തന്റെ ശരീരത്തിന് ആരോഗ്യവും ഉയരവും നല്കണമേയെന്ന് അവള്‍ മാതാവിനോട് നിരന്തരം പ്രാര്‍ത്ഥിച്ചതിന്റെ ഫലമായി അവള്‍ക്ക് ഉയരവും വണ്ണവും ലഭിച്ചു.
1637ല്‍ ദേവാലയം ഭാഗികമായി കത്തിച്ചു. ഫ്രഞ്ച് വിപ്ലവകാലത്ത് പള്ളി പുറജാതീയ ക്ഷേത്രമാക്കി മാറ്റി. ദൈവമാതാവിന്റെ പ്രതിമ 1802 വരെ മറച്ചുവച്ചു. ഈ തിരുനാള്‍ നിരവധി സ്ഥലങ്ങളിലും ചില മതസമൂഹങ്ങളും സഭകളും ആഘോഷിക്കുന്നു: കപ്പുച്ചിന്‍സ്, മാരിസ്റ്റുകള്‍, മറ്റുള്ളവര്‍, വളരെ വ്യത്യസ്തമായ തീയതികളില്‍. ഫ്രാന്‍സിലെ ആല്‍ബര്‍ട്ടിനടുത്തുള്ള വളരെ പഴയ ഒരു ആരാധനാലയമായ ഔവര്‍ ലേഡി ഓഫ് ബ്രെബിയേഴ്‌സിന്റെ ദേവാലയത്തിന്റെ ഒരു പ്രത്യേക ആഘോഷമാണ് ഈ തിരുനാള്‍. മുമ്പ് ഇടയന്മാര്‍ ധാരാളമായി താമസിച്ചിരുന്ന സ്ഥലമായിരുന്നു ഇത്.
1870ന് ശേഷം തീര്‍ത്ഥാടനം പുനരുജ്ജീവിപ്പിച്ചു, 1887ല്‍ മനോഹരമായ ഒരു ബസിലിക്ക പൂര്‍ത്തിയായി. 1901ല്‍ മരിയരൂപം കിരീടധാരണം ചെയ്യപ്പെട്ടു. രണ്ട് ലോകമഹായുദ്ധങ്ങളിലും രൂപം നശിപ്പിക്കപ്പെട്ടുവെങ്കിലും ബസിലിക്ക വീണ്ടും പുനര്‍നിര്‍മ്മിക്കപ്പെട്ടു.
.