ജര്‍മ്മനിയിലാണ് ഈ ദേവാലയമുള്ളത്. ഒരു മലഞ്ചെരിവിലായിട്ടാണ് ഇത് സ്ഥിതി ചെയ്യുന്നത്. പുരാതനകാലം മുതല്‍ തന്നെ ജര്‍മ്മന്‍ സ്ത്രീകള്‍ ഇവിടേയ്ക്ക് തീര്‍ത്ഥാടനം നടത്താറുണ്ടായിരുന്നു. ആദ്യകാലങ്ങളില്‍ ഔവര്‍ ലേഡി ഓഫ് ദി ഹെര്‍മിറ്റ്‌സ് എന്നാണ് അറിയപ്പെട്ടിരുന്നത്. പി്ന്നീടാണ് ഔവര്‍ ലേഡി ഓഫ് ഐന്‍സിഡെല്‍ എന്ന് അറിയപ്പെടാനാരംഭിച്ചത്. ഇവിടെയുള്ള ഈ മാതാവ് നടത്തിയ ഒരു അത്ഭുതത്തെക്കുറിച്ച് സ്വിറ്റ്‌സര്‍ലാന്റില്‍ വാല്യങ്ങള്‍ വലുപ്പമുള്ള ഒരു പുസ്തകത്തില്‍ എഴുതിയിട്ടുണ്ട്. ഒരു വിരുന്നില്‍ പങ്കെടുത്തതിന് ശേഷം വീടുകളിലേക്ക് മടങ്ങാന്‍ തുടങ്ങിയ യുവപ്രഭുവിനോട് ദി ഡെവില്‍സ് വേ വഴി പോകേണ്ടതിനാല്‍ ഇവിടെ തന്നെ രാത്രി തങ്ങാന്‍ ഒരു യുവാവ് ആവശ്യപ്പെട്ടുവെങ്കിലും എനിക്ക് ചെകുത്താനെയും ദൈവത്തെയും പേടിയില്ല എന്നു പറഞ്ഞുകൊണ്ട് അയാള്‍ യാത്ര പുറപ്പെടുകയായിരുന്നു. ഐ്ന്‍സിഡെല്ലിനെ മാതാവിനോട് നിങ്ങളുടെ സുരക്ഷയ്ക്കുവേണ്ടി ഞാന്‍ പ്രാര്‍ത്ഥിക്കും എന്ന് യുവാവ് പറഞ്ഞപ്പോഴും പ്രഭു പരിഹസിക്കുകയാണ് ചെയ്തത്. പതിവിലും കൂടുതലായി രാത്രിക്ക് കറുപ്പുള്ള ദിവസമായിരുന്നു അത്. പാട്ടുംപാടിയാണ് ബെര്‍ത്തോള്‍ഡ് എന്ന ആ പ്രഭൂ കുതിരപ്പുറത്ത് യാത്ര ചെയ്തത്
രണ്ട് പര്‍വതങ്ങളുടെഇടയില്‍ ആഴത്തിലുള്ള മലയിടുക്കായിരുന്നു ഡെവില്‍സ് വേ. പകല്‍ വെളിച്ചത്തില്‍ പോലും അതുവഴി പോകാന്‍ ആളുകള്‍ ഭയന്നിരുന്നു, നിശബ്ദതയും ഇരുട്ടും ചേര്‍ന്ന് അന്ധവിശ്വാസങ്ങളെ അവിടെ അതിശക്തമാക്കിയിരുന്നു. അവിടെയെത്തിച്ചേര്‍ന്നപ്പോള്‍ അയാളെ ഭയം വിഴുങ്ങി. എങ്കിലും തന്റെ വാളിന്മേല്‍ അയാളുടെ കൈപതിഞ്ഞു. ആരൊക്കെയോ അടുത്തുവരുന്നതുപോലെ ഒരു തോന്നല്‍. പെട്ടെന്ന് തന്റെ കുതിരയുടെ ശിരസില്‍ വിചിത്രരൂപികളായ രണ്ടു കുള്ളന്മാര്‍ നില്ക്കുന്നതുപോലെ അയാള്‍ക്ക് തോന്നി. പേടിച്ചുവെങ്കിലും ഇതൊക്കെ തന്റെ അടുക്കല്‍ നടപ്പാകില്ല എന്ന് അയാള്‍ വീമ്പു പറഞ്ഞു. കുളളന്മാര്‍ പെട്ടെന്ന് അപ്രത്യക്ഷരായി. വീണ്ടും മറ്റ് ചില ഭീകരരൂപികള്‍ പ്രത്യക്ഷപ്പെട്ടു. കുതിര നിയന്ത്രണംവിട്ടു പാഞ്ഞു. ബെര്‍ത്തോള്‍ഡ് ഭയന്നുവിറച്ചു. അയാള്‍ വിയര്‍ത്തൊഴുകി. തന്നെ സാത്താന്‍ പിടികൂടിയിരിക്കുന്നുവെന്ന് അയാള്‍ മനസ്സിലാക്കി. ഇനി തന്നെ രക്ഷിക്കാന്‍ ദൈവം മാത്രമേയുള്ളൂവെന്ന് അയാള്‍ തിരിച്ചറിഞ്ഞു. നരകത്തിലേക്ക് ദുഷ്ടശക്തികള്‍ അയാളെ കൊണ്ടുപോകാന്‍ ശ്രമിക്കുമ്പോള്‍ അത്ഭുതകരമായി മാതാവ് പ്രത്യക്ഷപ്പെടുകയും മാതാവിനെ കണ്ടമാത്രയില്‍ നാരകീയ ശക്തികള്‍ ദുര്‍ബലരാവുകയും ഭയന്നുവിറയ്ക്കുകയും ചെയ്തു. ബെര്‍ത്തോള്‍ഡ് കുരിശടയാളം തിടുക്കത്തില്‍ വരച്ചു. തന്നെ രക്ഷിച്ച മാതാവിന് അയാള്‍ നന്ദിപറഞ്ഞു. അപ്പോള്‍ അന്തരീക്ഷത്തിനും മാറ്റം വന്നു. ആകാശത്ത് ചന്ദ്രനും നക്ഷത്രങ്ങളും പ്രത്യക്ഷപ്പെട്ടു. ചുറ്റുപാടെങ്ങും വെളിച്ചം പരന്നു.
മൗണ്ട് റിഗിയില്‍ നിന്ന് ഐന്‍സിയന്‍ഡെല്‍നിലെ ഔര്‍ ലേഡിയുടെ പള്ളിയിലേക്ക് അദ്ദേഹം ഒരു മാറ്റത്തിന് വിധേയനായ മനുഷ്യനെപോലെ കയറിച്ചെന്നു.തന്റെ മുന്‍കാല ജീവിതത്തിന്റെ പ്രായശ്ചിത്തമായി, ഇനി മുതല്‍ ഉറവയിലെ വെള്ളമല്ലാതെ മറ്റൊരു പാനീയവും താന്‍ കുടിക്കുകയില്ലെന്ന പ്രതിജ്ഞയെടുത്തു. തന്റെ പുതിയതും കൂടുതല്‍ ഭക്തിയുള്ളതുമായ പെരുമാറ്റത്തിലൂടെ അദ്ദേഹം തന്നെ കണ്ടുമുട്ടിയ എല്ലാവരെയും ആത്മീയവല്‍ക്കരിക്കാനാരംഭിച്ചു..