ഹൊറര്‍ സിനിമ കൂടുതലായി കാണാന്‍ ഇഷ്ടപ്പെടുന്നവരാണ് പുതുതലമുറ. ഇന്ന് പല ഭാഷകളിലും ഹൊറര്‍ സിനിമ കൂടുതലായി വരുന്നു എന്ന പ്രവണതയുമുണ്ട്. ഇത്തരം സിനിമകള്‍ കാണാന്‍ ക്രൈസ്തവരില്‍ നല്ലൊരു പങ്കും താല്പര്യം കാണിക്കാറുണ്ട്. ഇവിടെയാണ് നാം ഈ വിഷയം ചര്‍ച്ച ചെയ്യേണ്ടത്. ഹൊറര്‍ സിനിമ ക്രൈസ്തവര്‍ക്ക് കാണാന്‍ കൊള്ളാവുന്നതാണോ? ഇതൊരു പാപമാണോ?
സഭ ഔദ്യോഗികമായി ഇക്കാര്യത്തില്‍ യാതൊരുവിധത്തിലുള്ള പ്രബോധനവും നല്കിയിട്ടില്ല എന്നാണ് ആദ്യം തന്നെ പറയേണ്ടത്. അതുകൊണ്ടുതന്നെ ഇവിടെ നാം മനസ്സിലാക്കേണ്ട പ്രധാന കാര്യം ഇക്കാര്യത്തില്‍ വ്യക്തിപരമായ വിവേചനവും ധാര്‍മ്മികബോധവുമാണ് നാം പുലര്‍ത്തേണ്ടത് എന്നതാണ്. ഹൊറര്‍ സിനിമകളില്‍ വളരെ കൂടുതലായി വയലന്‍സ് രംഗങ്ങള്‍ പ്രത്യക്ഷപ്പെടാറുണ്ട്, അതിനു പുറമെ ഒക്കള്‍ട്ട്, സാത്താനിക് തുടങ്ങിയ ഘടകങ്ങളെയും പ്രശംസിച്ചുകാണാറുണ്ട്.
പൊതുവെ പറയപ്പെടുന്ന ഒരു ചൊല്ലുണ്ടല്ലോ നീ എന്തുകഴിക്കുന്നുവോ അതാണ് നീ എന്ന്. ഇത് ശരിയാണെങ്കില്‍ നമ്മള്‍ കാണുന്ന ഭീകരസിനിമകളും നമ്മെ സ്വാധീനിക്കാറുണ്ട്. നമ്മുടെ ചിന്തകളെയും ആലോചനകളെയും അത് പ്രതികൂലമായി ബാധിക്കാറുണ്ട്.
അല്‍പ്പം ഹൊറര്‍ സിനിമകള്‍ നല്ലതായിരിക്കാം, കോമഡിക്കുവേണ്ടിയുള്ള ഹൊറര്‍ സിനിമകള്‍ നമ്മുക്ക് പരിചിതമാണല്ലോ, എന്നാല്‍ വ്യക്തിത്വത്തെ മാറ്റാന്‍ തുടങ്ങുകയും സാത്താനെ ദൈവത്തേക്കാള്‍ ശക്തനാണെന്ന് വരുത്തിത്തീര്‍ക്കുകയും ചെയ്യുന്ന വിധത്തിലുള്ള ഹൊറര്‍സിനിമകള്‍ കാണാതിരിക്കുകയാണ് ക്രൈസ്തവനെന്ന നിലയില്‍ മാത്രമല്ല മനുഷ്യവ്യക്തിയെന്ന നിലയിലും നാം ചെയ്യേണ്ടത്.
പലപ്പോഴും ഉള്ളില്‍ പേടി വിതയ്ക്കുകയും ഭയത്തിന് അടിമകളാക്കുകയും ചെയ്യുന്നവയാണ് ഹൊറര്‍ സിനിമകള്‍, സാത്താന്‍ നമ്മെ ഭയത്തിന് അടിമയാക്കും. എന്നാല്‍ സ്വാതന്ത്ര്യ്ത്തിലേക്കാണ് ദൈവം വിളിച്ചിരിക്കുന്നത്. പാരതന്ത്ര്യമാണോ സ്വാതന്ത്ര്യമാണോ വേണ്ടത് എന്നത് നമ്മുടെ തീരുമാനമാണ്. ഇനി നിങ്ങള്‍ വിവേകപൂര്‍വ്വം തീരുമാനിക്കൂ ഹൊറര്‍ സിനിമ കാണണോ വേണ്ടയോ?