വത്തിക്കാന്‍ സിറ്റി: ലെയോ പതിനാലാമന്‍ പാപ്പയെക്കുറിച്ചുള്ള ഔദ്യോഗിക ഡോക്യുമെന്ററി വത്തിക്കാന്‍ റിലീസ് ചെയ്തു. ലിയോ ഫ്രം ചിക്കാഗോ എന്നാണ് പേര്. ലെയോ പാപ്പയുടെ ജീവിതമാണ് ഡോക്യുമെന്ററി പ്രതിപാദിക്കുന്നത്. ഡിക്കാസ്റ്ററി ഫോര്‍ കമ്മ്യൂണിക്കേഷന്‍ ചിക്കാഗോ അതിരൂപതയുടെയും ദ സോവര്‍ ന്യൂ ഇവാഞ്ചലെസേഷന്‍ അപ്പോസ്തലേറ്റിന്റെയും സഹകരണത്തോടെയാണ് ഡോക്യുമെന്ററി നിര്‍മ്മിച്ചിരിക്കുന്നത്.
പാപ്പാ പദവിയില്‍ ലെയോ പതിനാലാമന്‍ പാപ്പ ആറുമാസം പൂര്‍ത്തിയാക്കിയ അവസരത്തിലാണ് ഡോക്യുമെന്ററിയും പ്രദര്‍ശനത്തിനെത്തിയത് എന്ന പ്രത്യേകതയുമുണ്ട്. ലിയോ ഫ്രം പെറു എന്ന ഡോക്യുമെന്ററിയുടെ തുടര്‍ച്ചയായിട്ടാണ് ലിയോ ഫ്രം ചിക്കാഗോ തയ്യാറാക്കിയിരിക്കുന്നത്.