വത്തിക്കാന്‍സിറ്റി: നവംബര്‍മാസം വിശ്വാസികളില്‍ നിത്യജീവിതത്തെക്കുറിച്ചുള്ള പ്രതീക്ഷകള്‍ ഉയര്‍ത്തുന്ന മാസമാണെന്ന് ലെയോ പതിനാലാമന്‍ പാപ്പ. പൊതുദര്‍ശനവേളയില്‍ വിശ്വാസികളോട് സംസാരിക്കുകയായിരുന്നു പാപ്പ.
നല്ല ജീവിതം നയിക്കുമെന്ന തീരുമാനം ശക്തിപ്പെടുത്തുക. യേശുവിന്റെ സ്‌നേഹത്തിന്റെ കല്പനയില്‍ ജീവിക്കാനുള്ള നമ്മുടെ തീരുമാനത്തില്‍ ശക്തിപ്പെടാന്‍ വേണ്ട കൃപയ്ക്കായി ദൈവത്തിന്റെ സഹായം അപേക്ഷിക്കുക. പാപ്പ പറഞ്ഞു. മരണമടഞ്ഞ വിശ്വാസികള്‍ക്ക് ദൈവം നിത്യാശ്വാസം നല്കട്ടെയെന്നും മാര്‍പാപ്പ പ്രാര്‍ത്ഥിച്ചു.