വത്തിക്കാന്‍ സിറ്റി: ലെയോ പതിനാലാമന്‍ പാപ്പ മൂന്നു ട്രക്കു നിറയെ ഭക്ഷണസാധനങ്ങള്‍ യുക്രെയ്‌നിലേക്ക് കയറ്റി അയച്ചു. ചിക്കനും പച്ചക്കറിയും ചേര്‍ത്തുണ്ടാക്കുന്ന സൂപ്പിനുള്ള വിഭവങ്ങളാണ് കയറ്റി അയച്ചത്. തിരുക്കുടുംബത്തിന്റെ തിരുനാള്‍ ദിനത്തിലാണ് യുക്രെയ്‌നിലേക്ക് പാപ്പ ഭക്ഷണസാധനങ്ങള്‍ കയറ്റി അയച്ചത്. യുക്രെയ്‌നിലെ ജനങ്ങളോടുള്ള പാപ്പയുടെ ഐകദാര്‍ഢ്യത്തിന്റെ പ്രതീകമായിട്ടാണ് സാധനങ്ങള്‍ കയറ്റി അയച്ചതെന്ന് പാപ്പയുടെ ചാരിറ്റിപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം വഹിക്കുന്ന കര്‍ദിനാള്‍ കോണ്‍റാഡ് ക്രാജെസ്‌ക്കി അഭിപ്രായപ്പെട്ടു. പ്രാര്‍ത്ഥന മാത്രമല്ല പ്രവൃത്തിയും ആവശ്യമാണെന്നാണ് ഈ പ്രവൃത്തി തെളിയിച്ചിരിക്കുന്നതെന്നും കര്‍ദിനാള്‍ പറഞ്ഞു.