ഒരുവര്‍ഷം നീണ്ടുനിന്ന ഫാ. ഡാനിയേല്‍ പൂവണ്ണത്തിലിന്റെ ബൈബിള്‍ പഠനപരമ്പര 2025 ഡിസംബര്‍ 31 ഓടെ അവസാനിച്ചുവെങ്കിലും മരിയന്‍പത്രത്തിന്റെ ഫേസ്ബുക്ക് പേജിലൂടെയും വാട്‌സാപ്പ് ഗ്രൂപ്പുകളിലൂടെയും അത് തുടര്‍ന്നും വായനക്കാരുടെ കൈകളിലേക്കെത്തും. കാരണം ദിവസം തോറും പതിവുപോലെ അതാതുദിവസത്തെ ബൈബിള്‍ ക്ലാസുകള്‍ മരിയന്‍പത്രത്തിന്റെ ഫേസ്ബുക്ക് പേജിലൂടെയും വാട്‌സാപ്പ് ഗ്രൂപ്പുകളിലൂടെയും ഷെയര്‍ ചെയ്യും. പുതുതായി ബൈബിള്‍ ക്ലാസുകളില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ആരംഭിച്ചിട്ടു തുടരാന്‍ കഴിയാതെപോയവര്‍ക്കും മുടങ്ങിപ്പോയവര്‍ക്കും ഇതിന്റെ പ്രയോജനം ലഭിക്കും. ഓരോ ദിവസവും നമുക്ക് ബൈബിള്‍ പഠിക്കാം. പുതുവര്‍ഷം കൂടുതല്‍ ദൈവാനുഗ്രഹപ്രദമാകട്ടെ. മരിയന്‍പത്രത്തിന്റെ പ്രിയ വായനക്കാര്‍ ഈ അവസരം പ്രയോജനപ്പെടുത്തുമല്ലോ?
ഡാനിയേലച്ചന്റെ ബൈബിള്‍ പഠനപരമ്പര പുതുവര്‍ഷത്തിലും തുടരും, മരിയന്‍പത്രത്തിലൂടെ…
Previous article