വത്തിക്കാന്‍സിറ്റി: ബലപ്രയോഗത്തിലൂടെയോ ഒഴിവാക്കലിലൂടെയോ സമാധാനം സൃഷ്ടിക്കാനാവില്ലെന്ന് ലെയോ പതിനാലാമന്‍ പാപ്പ. പുതുവര്‍ഷത്തിലെ തന്റെ ആദ്യത്തെ തിരുക്കര്‍മ്മത്തില്‍ കാര്‍മ്മികത്വം വഹിച്ചു സന്ദേശം നല്കുകയായിരുന്നു പാപ്പ. വാളുകള്‍ക്ക് മൂര്‍ച്ച കൂട്ടുന്നതിലൂടെയോ നമ്മുടെ സഹോദരീസഹോദരന്മാരെ വിധിക്കുന്നതിലൂടെയോ പീഡിപ്പിക്കുന്നതിലൂടെയോ ഇല്ലാതാക്കുന്നതിലൂടെയോ സമാധാനം സൃഷ്ടിക്കപ്പെടുന്നില്ല. എല്ലാവരെയും മനസ്സിലാക്കാനും ക്ഷമിക്കാനും മോചിപ്പിക്കാനും സ്വാഗതം ചെയ്യാനും കണക്കുകൂട്ടലുകളില്ലാതെയും ഭയമില്ലാതെയും സ്വീകരിക്കാനും കഴിയുമ്പോള്‍ മാത്രമാണ് സമാധാനം സ്ഥാപിക്കപ്പെടുന്നത്, ലോകം രക്ഷിക്കപ്പെടുന്നത്. നമുക്കോരോരുത്തര്‍ക്കും ഓരോ ദിവസവും പുതിയ ഒരു ജീവിതത്തിന്റെ തുടക്കമാകണം. ദൈവത്തിന്റെ ഉദാരമായ സ്‌നേഹത്തിനും കാരുണ്യത്തിനും നാം നന്ദി പറയണം. എപ്പോഴും നമ്മെ അനുഗമിക്കുന്ന കര്‍ത്താവിന്റെ സാമീപ്യത്തിലും നന്മയിലും നമുക്ക് ആശ്രയിക്കാം. പാപ്പ പറഞ്ഞു.