വത്തിക്കാന്‍ സിറ്റി: കര്‍ദിനാള്‍മാരുടെ അടുത്ത സമ്മേളനം ജൂണില്‍ നടക്കുമെന്ന് ലെയോ പതിനാലാമന്‍ പാപ്പ. ലെയോ പതിനാലാമന്‍ പാപ്പ വിളിച്ചുചേര്‍ത്ത ആദ്യത്തെ അസാധാരണ കണ്‍സിസ്റ്ററിയുടെ സമാപനത്തിലാണ് പാപ്പ ഇക്കാര്യം അറിയിച്ചത്. ജനുവരി 7,8 തീയതികളിലാണ് കര്‍ദിനാള്‍മാരുടെ അസാധാരണ കണ്‍സിസ്റ്ററി നടന്നത്. അടുത്ത കണ്‍സിസ്റ്ററി ജൂണ്‍ മാസത്തില്‍ പത്രോസ് പൗലോസ് ശ്ലീഹന്മാരുടെ തിരുനാള്‍ ദിനത്തിലായിരിക്കും നടക്കുന്നത്. തുടര്‍ച്ചയായി കണ്‍സിസ്റ്ററികള്‍ നടക്കുമെന്നും പാപ്പ അറിയിച്ചിട്ടുണ്ട്. രണ്ട് ദിവസത്തിന് പകരം മൂന്നോ നാലോ ദിവസം നീണ്ടുനില്ക്കുന്ന സമ്മേളനങ്ങളാണ് വത്തിക്കാന്‍ പ്ലാന്‍ ചെയ്യുന്നത്. 170 ഓളം കര്‍ദിനാള്‍മാരാണ് കഴിഞ്ഞ ദിവസങ്ങളിലെ മീറ്റിംങില്‍ പങ്കെടുത്തത്. 2028 ഒക്ടോബറില്‍ സഭാസമ്മേളനം ഉണ്ടായിരിക്കുമെന്നും പാപ്പ അറിയിച്ചു.