ഗോരഖ്പൂര്‍: സീറോമലബാര്‍ രൂപതയായ ഗോരഖ്പൂരിന്റെ പ്രഥമ മെത്രാന്‍ മാര്‍ ഡൊമിനിക് കോക്കാട്ട് ദിവംഗതനായി. 93 വയസായിരുന്നു. ന്യൂമോണിയ ബാധിതനായിരുന്ന അദ്ദേഹത്തെ ഡിസംബര്‍ 14 നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഫാത്തിമാ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. 22 വര്‍ഷം രൂപതയെ നയിച്ച ഇദ്ദേഹം വൈക്കം സ്വദേശിയാണ്. സിഎസ്ടി സഭയിലെ അംഗവുമായിരുന്നു. കോണ്‍ഗ്രിഗേഷന്‍ ഓഫ് ദി ലിറ്റില്‍ സിസ്റ്റേഴ്‌സ് ഓഫ് സെന്റ് തെരേസ് സന്യാസസഭയുടെ സ്ഥാപകനുമാണ്.