കിന്‍ഷ്ഹാസ: കോംഗോയില്‍ കത്തോലിക്കാ വൈദികനെ അക്രമികള്‍ മര്‍ദ്ദിച്ചവശനാക്കി. ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലെ കാസൈ പ്രോവിന്‍സിലെ ബുജിമായി രൂപതയിലെ ഇമ്മാക്കുലേറ്റ് ഹാര്‍ട്ട് ഓഫ് മേരി ദേവാലയത്തിലെ വികാരി ഫാ. ജീന്‍ റിച്ചാര്‍ഡ് ഇല്യൂഗായാണ് ആക്രമിക്കപ്പെട്ടത്. ഇടവകപ്പള്ളിയുടെ നിര്‍മ്മാണത്തിനാവശ്യമായ സാമ്പത്തികസഹായം കൈപ്പറ്റിയതിനു ശേഷം അതുമായി ഇടവകയിലേക്ക് മടങ്ങുന്നവഴിക്കാണ് അച്ചനെ സായുധധാരികള്‍ ആക്രമിച്ചത്. അച്ചന്റെ കൈവശമുണ്ടായിരുന്ന ഈ തുകയും അതിന് പുറമെ മൊബൈല്‍ ഫോണ്‍, ബൈക്ക്, ബാഗ് എന്നിവയും അക്രമികള്‍ കവര്‍ന്നു. ക്രൂരമായി ആക്രമിക്കപ്പെട്ട് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കിടക്കുകയായിരുന്ന അച്ചനെ വഴിയാത്രക്കാരാണ് കണ്ടെത്തിയതും ആശുപത്രിയിലെത്തിച്ചതും. ജനുവരി 24 നായിരുന്നു സംഭവം.