നിങ്ങളുടെ ബെര്‍ത്ത്ഡേയും ബെര്‍ത്ത് നെയിമും ദൈവത്തെ സംബന്ധിച്ച് ഏറെ പ്രധാനപ്പെട്ടതാണെന്ന് ഭൂതോച്ചാടകനായ ഫാ. ജെയിംസ് ബ്ലോനറ്റ്. സൊസൈറ്റി ഓഫ് ഔര്‍ ലേഡി ഓഫ് ദ ട്രിനിറ്റി വൈദികനായ അദ്ദേഹം അയര്‍ലണ്ടിലെ ഡബ്ലിനില്‍ ഡിവൈന്‍ മേഴ്സി നാഷനല്‍ കോണ്ഫ്രന്സില് സംസാരിക്കുകയായിരുന്നു. നമ്മള് ജനിച്ച ദിവസം എന്തുതന്നെയായിരുന്നാലും അത് ദൈവത്തിന്റെ തീരുമാനമായിരുന്നുവെന്നും അക്കാരണത്താല്‍ ദൈവം തന്നെയാണ് ആ ജനനദിവസം തിരഞ്ഞെടുത്തതെന്നും അദ്ദേഹം പറയുന്നു. മാതാപിതാക്കള്‍ നമുക്കായി തിരഞ്ഞെടുത്ത പേരുപോലും പ്രധാനപ്പെട്ടതാണ്. നമ്മുടെ ജന്മദിനവും ജന്മനാമവും ദൈവത്തിന് ഏറെ പ്രധാനപ്പെട്ടതാണ്. നിങ്ങള്‍ ജനിച്ചത് ശരിയായ ദിവസം തന്നെയാണ്. നിങ്ങളുടെ പേര് വളരെ പ്രധാനപ്പെട്ടതാണ്. ഞാന്‍ ജൂലൈ 18 ാം തീയതിയാണ് ജനിച്ചത്. അതേ ദിവസം ഒരു വൈദികന്റെ വിശുദ്ധന്റെ തിരുനാള്‍ ദിനമായിരുന്നു. വിശുദ്ധ കാമിലസിന്റെ. നാം ജനിച്ച ദിവസം ഏതെങ്കിലുമൊരു വിശുദ്ധന്റെയോ വിശുദ്ധയുടെയോ തിരുനാള്‍ ദിനമാണ്. നിങ്ങളുടെ ജന്മദിനത്തിലെ വിശുദ്ധനോ വിശുദ്ധയോ ആരാണെന്ന് കണ്ടെത്തുക. നിങ്ങള്‍ കണ്ടെത്തുന്ന കാര്യങ്ങള്‍ നിങ്ങളെ ഞെട്ടിക്കും. നിങ്ങള്‍ ജനിച്ച ദിവസം അല്ലെങ്കില്‍ നിങ്ങള്‍ക്ക് നാമകരണം ചെയ്യപ്പെട്ട വിശുദ്ധന് വളരെ പ്രധാനപ്പെട്ടതാണെന്ന് നിങ്ങള്‍ ഇതുവരെ കരുതിയിട്ടുണ്ടോ’
നമുക്കും നമ്മുടെ ജനനദിവസത്തിലെ വിശുദ്ധന്റെ പേരു കണ്ടെത്താം. ആ വിശുദ്ധന്റെ ജീവിതമാതൃക അനുകരിച്ചും അനുസരിച്ചും ജീവിക്കുകയും ചെയ്യാം.