മഹത്വത്തിൽ പങ്കു ചേരുന്നതിന് വിളിക്കപ്പെട്ടവർ: മാർ ജോസ് പുളിക്കൽ.

കാഞ്ഞിരപ്പള്ളി: ദൈവിക മഹത്വത്തിൽ പങ്കു ചേരുന്നതിന് ശിഷ്യരെല്ലാവരും വിളിക്കപ്പെട്ടിരിക്കുന്നുവെന്ന് മാർ ജോസ് പുളിക്കൽ. കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കത്തീഡ്രലിൽ നടത്തപ്പെട്ട പെസഹാ തിരുക്കർമ്മങ്ങളിൽ സന്ദേശം നല്കുകയായിരുന്നു. സ്വാർത്ഥത വെടിഞ്ഞുള്ള ശുശ്രൂഷയുടെയും പരിപൂർണ്ണ സമർപ്പണത്തിന്റെയും ശുദ്ധീകരണത്തിന്റെയും അടയാളമായ പാദക്ഷാളന രഹസ്യം മനസ്സിലാകാത്തവർക്ക് മഹത്വത്തിൽ പങ്കുചേരാനാവില്ല. നാം പിൻചെല്ലേണ്ട വഴികളെയാണ് ഈശോ മിശിഹാ കാട്ടിത്തന്നത്. ആ മാതൃക സ്വീകരിക്കുന്നതിന് നമുക്കുത്തരവാദിത്വമുണ്ട്. കൂട്ടായ്മയിലേക്ക് നമ്മെ ക്ഷണിക്കുന്ന പരിശുദ്ധ കുർബാന പങ്കുവയ്ക്കലിന് നിരന്തരം ആഹ്വാനം ചെയ്യുന്നുവെന്നും മാർ ജോസ് പുളിക്കൽ പറഞ്ഞു.

കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കത്തീഡ്രലിൽ വൈകുന്നേരം 3.30 – നാരംഭിച്ച പെസഹാ തിരുർമ്മങ്ങളിൽ കത്തീഡ്രൽ വികാരി ആർച്ച് പ്രീസ്റ്റ് റവ. ഡോ. കുര്യൻ താമരശ്ശേരി, ഫാ. തോമസ് മുളങ്ങാശ്ശേരി, ഫാ. ഇമ്മനുവൽ മണിമല, ഫാ. ജേക്കബ് ചാത്തനാട്ട്, ഫാ. ആന്റണി കടവിൽ, സന്യസ്തർ,അല്മായർ എന്നിവരുൾപ്പെടുന്ന വിശ്വാസിഗണം പങ്കുചേർന്നു.

ഫോട്ടോ: മാർ ജോസ് പുളിക്കലിന്റെ കാർമികത്വത്തിൽ കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കത്തീഡ്രലിൽ നടത്തപ്പെട്ട പെസഹാ തിരുക്കർമ്മങ്ങളോടനുബന്ധിച്ചുള്ള കാൽകഴുകൽശുശ്രൂഷ

Fr Stanly Pullolickal
PRO
Mob: 9496033110

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates