തിരുവോസ്തിയില്‍ തിരുനാഥനെ ദര്‍ശിച്ച കണ്ണുകള്‍കൊണ്ട് തിന്മയായിട്ടുള്ളതൊന്നും കാണുകയില്ല എന്ന് ഒരു വിശ്വാസിയെ ദൃഢപ്രതിജ്ഞയെടുക്കാന്‍ പ്രേരിപ്പിക്കുന്ന ഗാനമാണ് തിരുവോസ്തിയില്‍ എന്നുതുടങ്ങുന്ന പുതിയ ക്രൈസ്തവഗാനം. ദിവ്യകാരുണ്യസന്നിധിയില്‍ ആരാധന നടത്തുമ്പോള്‍ പ്രാര്‍ത്ഥനാഗാനം പോല്‍ ഉപയോഗിക്കാവുന്ന അര്‍ത്ഥസമ്പുഷ്ടവും ഭക്തിരസാത്മകവുമായ ഗാനമാണ് ഇത്. ദിവ്യകാരുണ്യാരാധനയില്‍ പങ്കെടുത്തതിന് ശേഷവും ലോകത്തിന്റെ മായാക്കാഴ്ചകളില്‍ മുഴുകി ജീവിക്കുന്നവര്‍ക്ക് തിരുത്തും താക്കീതും നല്കുന്ന ഈ ഗാനം മാനസാന്തരത്തിലേക്കുള്ള ആഹ്വാനമാണ് മുഴക്കുന്നത്. വിശുദ്ധിയില്‍ ജീവിക്കാന്‍ ആഗ്രഹമുണ്ടാകുമ്പോഴും മനസില്‍ വ്യക്തിപരമായ തീരുമാനം എടുത്തെങ്കിലും വീണ്ടും തിന്മകളിലേക്ക് വഴുതിപോകുന്നതാണ് മനുഷ്യപ്രകൃതം. അവിടെയാണ് ദൈവകൃപയുടെ പ്രസക്തി. ദൈവകൃപയുണ്ടങ്കില്‍ മാത്രമേ പ്രലോഭനങ്ങളെ അതിജീവിക്കാന്‍ കഴിയുകയുള്ളൂ. അതുകൊണ്ട് ദൈവകൃപയ്ക്കുവേണ്ടിയുള്ള യാചനയായും ഈ ഗാനം മാറുന്നു.
ഗോഡ്‌സ് മ്യൂസിക്കിന്റെ ബാനറില്‍ ലിസി സന്തോഷ് രചനയും സംഗീതവും നിര്‍വഹിച്ച ഗാനം ആലപിച്ചിരിക്കുന്നത് ഫാ. വിപിന്‍ കുരിശുതറയാണ്. പ്രിന്‍സ് ജോസഫ് ഓര്‍ക്കസ്‌ട്രേഷന്‍ നിര്‍വഹിച്ചിരിക്കുന്ന ഗാനത്തിന്റെ വീഡിയോ എഡിറ്റിംങ്് ജോബ് ജോസഫ്. ഗാനം ആസ്വദിക്കുന്നതിനായി ലിങ്ക് ചുവടെ കൊടുക്കുന്നു.