Friday, January 3, 2025
spot_img
More

    പരിശുദ്ധ മറിയത്തോടുള്ള ഭക്തിയും വിശുദ്ധമറിയം ത്രേസ്യയും

    നന്നേ ചെറുപ്പം മുതല്‌ക്കേ പരിശുദ്ധ മറിയത്തോടുള്ള ഭക്തിയില്‍ വളര്‍ന്നുവന്നവളായിരുന്നു മറിയം ത്രേസ്യ. പരിശുദ്ധ അമ്മയാണ് അവളെ ജപമാല ചൊല്ലാന്‍ പഠിപ്പിച്ചതുപോലും. സാത്താന്റെ ആക്രമണങ്ങളില്‍ തളര്‍ന്നിരുന്ന മറിയം ത്രേസ്യയ്ക്ക് എപ്പോഴും ആശ്വാസമായി മാറിയിരുന്നതും പരിശുദ്ധ അമ്മയായിരുന്നു. ആ അമ്മയോട് വല്ലാത്ത സ്‌നേഹവും ഭക്തിയുമാണ് മറിയം ത്രേസ്യക്കുണ്ടായിരുന്നത്.

    അതുകൊണ്ട് മാതാവിന്റെ വിശേഷദിവസങ്ങളില്‍ പ്രത്യേകം പ്രാര്‍ത്ഥിക്കുകയും മാധ്യസ്ഥം യാചിക്കുകയും ചെയ്യണമെന്ന് മറിയം ത്രേസ്യ സഹസന്യാസിനിമാരെ ഓര്‍മ്മിപ്പിക്കാറുണ്ടായിരുന്നു.

    മാതാവിനെ നിങ്ങള്‍ സ്‌നേഹിക്കുന്നുവോ, ഈ മാസം മുഴുവന്‍ മാതാവിന്റെ വിശേഷ മനോഗുണം ചൊരിയുന്ന ദിവസങ്ങളാണ്. അതിനാല്‍ മാതാവിനെയും തന്റെ തിരുക്കുമാരനെയും വിശേഷവിധത്തില്‍ സ്‌നേഹിക്കയും ആശ്വസിപ്പിക്കുകയും നിങ്ങള്‍ക്ക് വേണ്ടുന്ന മനോഗുണങ്ങള്‍ അപേക്ഷി്ക്കുകയും ചെയ്യുന്നതുകൂടാതെ യൗസേപ്പിതാവിനെ മധ്യസ്ഥനായി തിരഞ്ഞെടുക്കുകയും വേണം.

    മറ്റൊരിടത്ത് ഇങ്ങനെ പറയുന്നു

    നിങ്ങള്‍ മാതാവിനെ സ്‌നേഹിക്കുന്നുണ്ടോ എങ്ങനെയാണ് സ്‌നേഹിക്കുന്നത്. നിങ്ങള്‍ മാതാവിന് മുമ്പില്‍ കത്തിഎരിയേണ്ട ദിവസം അടുത്തുവരുന്നുണ്ട്. കുര്‍ബാന കാണാന്‍ പോകുമ്പോള്‍ നിങ്ങള്‍ ഓരോരുത്തര്‍ ചെയ്യേണ്ട കൂട്ടങ്ങളല്ലേ ഓര്‍മ്മവരുന്നത്. അതൊക്കെ തള്ളിക്കളയണം.
    അതുപോലെ

    പരിശുദ്ധ ദൈവമാതാവേ ശ്ലീവാമ്മേല്‍ തറയ്ക്കപ്പെട്ട കര്‍ത്താവിന്റെ തിരുമുറിവുകളെ ഞങ്ങളുടെ ഹൃദയത്തിലും പതിപ്പുച്ചറപ്പിക്കണമേ എന്ന പ്രാര്‍ത്ഥന ചൊല്ലണമെന്നും മറിയം ത്രേസ്യ പറഞ്ഞിരുന്നു.

    വിശുദ്ധ മറിയം ത്രേസ്യയോട് ചേര്‍ന്ന് നമുക്ക് മാതൃഭക്തിയില്‍ കൂടുതല്‍ തീക്ഷ്ണതയുള്ളവരാകാം.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!