വത്തിക്കാന്‍ സിറ്റി: തലച്ചോര്‍ ക്രിയാത്മകമായി ഉപയോഗിക്കണമെന്ന് കുട്ടികളെ ഓര്‍മ്മിപ്പിച്ച് ലെയോ പതിനാലാമന്‍ പാപ്പ. സാങ്കേതികവിദ്യ വളരെ നല്ലതായിരിക്കും. പല കാര്യങ്ങള്‍ക്കും അതു നമുക്ക് ആവശ്യവുമാണ്. എങ്കിലും നമ്മുടെ കൈകളില്‍ എപ്പോഴും ഒരു മൊബൈല്‍ ഫോണ്‍,സ്മാര്‍ട്ട് ഫോണ്‍ അല്ലെങ്കില്‍ ടാബ് ലറ്റ് ഉണ്ടായിരിക്കേണ്ട ആവശ്യമില്ല. വത്തിക്കാന്‍ സമ്മര്‍ ക്യാമ്പായ എസ്റ്റേറ്റ് റാഗാസി യില്‍ പങ്കെടുത്ത കുട്ടികളോട് സംസാരിക്കുകയായിരുന്നു പാപ്പ. വത്തിക്കാന്‍ ജീവനക്കാരുടെ മൂന്നുമുതല്‍ പതിമൂന്നുവരെ പ്രായമുള്ള കുട്ടികളാണ് ക്യാമ്പില്‍ പങ്കെടുത്തത്.് മൊബൈല്‍ ഫോണുകളുടെ ശരിയായ ഉപയോഗത്തെക്കുറിച്ച് ഒരു നല്ല ക്ലാസാണ് പാപ്പ നല്കിയത്.
നമ്മള്‍ മനുഷ്യരാണ്; നമ്മള്‍ വ്യക്തികളാണ്. മറ്റുള്ളവരുമായുള്ള വ്യക്തിപരമായ ബന്ധം വളരെ പ്രധാനമാണ്,’ പാപ്പ പറഞ്ഞു.
‘പരസ്പരം സംസാരിക്കുക, സംഭാഷണങ്ങള്‍ നടത്തുക, ഒരുമിച്ചിരിക്കുന്നത് ആസ്വദിക്കുക, ഒരുമിച്ചു കളിക്കുക, ഒരുമിച്ചു പ്രാര്‍ത്ഥിക്കുക’ പാപ്പ ഓര്‍മ്മിപ്പിച്ചു.











