ദിവ്യകാരുണ്യം വിഭജനങ്ങള്‍ക്കുള്ള മറുമരുന്ന്: മാര്‍പാപ്പ

വത്തിക്കാന്‍ സിറ്റി: ദിവ്യകാരുണ്യം ലോകത്തിലെ വിഭജനങ്ങള്‍ക്കുള്ള മറുമരുന്നാണെന്ന് ലെയോ പതിനാലാമന്‍ പാപ്പ. ദിവ്യകാരുണ്യത്തില്‍ നിന്ന് വിശ്വാസം സ്വീകരിക്കാനും ആഘോഷിക്കുന്ന രഹസ്യത്താല്‍ രൂപാന്തരപ്പെടാന്‍ സ്വയം അനുവദിക്കാനും പാപ്പ ആഹ്വാനം ചെയ്തു.

കര്ത്താവായ യേശുവിന്റെ ജീവിതശൈലി സ്വീകരിക്കാന്‍ ദിവ്യകാരുണ്യപ്രവര്‍ത്തനം നമ്മെ പഠിപ്പിക്കുന്നു. ദിവ്യകാരുണ്യമെന്ന സമ്മാനം നമ്മെ ഐക്യത്തിന്റെ ചലനാത്മകതയിലേക്ക് ആകര്‍ഷിക്കുന്നു. നമ്മുടെ ലോകത്തെയും സമൂഹങ്ങളെയും കുടുംബങ്ങളെയും ഹൃദയങ്ങളെയും തകര്‍ക്കുന്ന വിഭജനശക്തികള്‍ക്ക് ശക്തമായ മറുമരുന്നാണ് ദിവ്യകാരുണ്യം വാഗ്ദാനം ചെയ്യുന്നത്. ബുധനാഴ്ചയിലെ പൊതുകൂടിക്കാഴ്ചാ വേളയില്‍ സംസാരിക്കുകയായിരുന്നു പാപ്പ.

കുര്‍ബാനയുടെ രണ്ടു ഭാഗങ്ങളായ വചനആരാധനക്രമവും ദിവ്യകാരുണ്യ ആരാധനക്രമവുംപരസ്പരം വളരെ അടുത്ത ബന്ധമുള്ളതിനാല്‍ അവ ഒരൊറ്റ ആരാധനക്രമമായി മാറുന്നുവെന്നും പാപ്പ പറഞ്ഞു.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates