‘അമലോത്ഭവയാം മാതാവേ… ‘ പരിശുദ്ധ അമ്മയിലൂടെ സ്വര്‍ഗത്തിലെത്താന്‍ സഹായിക്കുന്ന ഗാനം.

ഈ ലോകത്തിലെ ഏറ്റവും മാധുര്യമേറിയ നാമമാണ് അമ്മ. ഈ ലോകത്ത് ഒരു കുഞ്ഞിന് ഏറ്റവും സുരക്ഷിതത്വം നല്കുന്ന സാന്നിധ്യവും അമ്മയുടേതാണ്. അമ്മ എങ്ങനെയോ അങ്ങനെയായിരിക്കും മക്കളും. നല്ലൊരു അമ്മയുണ്ടെങ്കില്‍ മക്കള്‍ വഴിതെറ്റുകയില്ല. ആത്മീയജീവിതത്തില്‍ വഴിതെറ്റാതെ ജീവിക്കാനും നടക്കാനും നമ്മെ സഹായിക്കുന്ന ഒരു അമ്മ നമുക്കുണ്ട്. പരിശുദ്ധ അമ്മ. ജന്മപാപം പോലുമില്ലാതെ സൃഷ്ടിക്കപ്പെട്ടവള്‍. അമ്മയെ കൂട്ടുപിടിച്ചും അമ്മയുടെ കൂടെ നടന്നും നമുക്ക് സ്വര്‍ഗത്തിലെത്തിച്ചേരാന്‍ കഴിയും. സ്വര്‍ഗത്തിലെത്തിച്ചേരാനുള്ള കുറുക്കുവഴിയാണ് പരിശുദ്ധ അമ്മ എന്നാണല്ലോ പറയന്നത്.

ഈ സ്വര്‍ഗീയ അമ്മയെ പാടിപുകഴ്ത്തുന്ന മനോഹരമായ ഒരു ഗാനമാണ് ഗോഡ്‌സ് മ്യൂസിക് പുറത്തിറക്കിയിരിക്കുന്ന അമലോത്ഭവയാം മാതാവേ. പാപികളായ നമുക്കുവേണ്ടി പ്രാര്‍ത്ഥിക്കാന്‍ ഇത്രയേറെ മാധ്യസ്ഥശക്തിയുള്ള മറ്റൊരാളുമില്ല. പരിശുദ്ധ അമ്മയോടുള്ള ഭക്തിയുടെയും സനേഹത്തിന്റെയും വര്‍ണ്ണനകളാണ് ഈ ഗാനത്തിലുള്ളത്. സ്വര്‍ഗീയമായ അഭിഷേകം ഇതിലെ ഓരോ വരികളിലും ശ്രോതാക്കള്‍ക്ക് അനുഭവിക്കാന്‍ കഴിയും.

അമ്മയുടെ സാന്നിധ്യവും. ഗോഡ്‌സ് മ്യൂസിക് പുറത്തിറക്കിയിരിക്കുന്ന ഈ ഗാനത്തിന്റെ രചനയും ഈണവും നിര്‍വഹിച്ചിരിക്കുന്നത് ലിസി സന്തോഷും ഗാനം ആലപിച്ചിരിക്കുന്നത് ശ്രുതി ബെന്നിയുമാണ്. ഓര്‍ക്കസ്ട്ര പ്രിന്‍സ് ജോസഫ്. എഡിറ്റിംങ് ജോബ് ജോസഫ്. ഗോഡ്‌സ് മ്യൂസിക് റേഡിയോയിലൂടെയും ഈ ഗാനം ആസ്വദിക്കാവുന്നതാണ്.

പാട്ടിന്റെ ലിങ്ക് ചുവടെ കൊടുക്കുന്നു

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates